നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

വാർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നവരെ ചേർക്കേണ്ടത്

നമ്മുടെ വാർഡ് യോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരെയും ഈ ഫോമിൽ ഉൾക്കൊള്ളിക്കണമെന്നു അഭ്യര്ഥിക്കുകയാണ്



വാർഡ് കോർഡിനേറ്റർമാരുടെ വിവരങ്ങൾ

വാർഡ് കോർഡിനേറ്റർമാരുടെ വിവരങ്ങൾ തന്നിരിക്കുന്ന ഗൂഗിൾ ഷീറ്റിൽ നൽകണമെന്ന് താത്പര്യപ്പെടുന്നു..


https://docs.google.com/forms/u/2/d/1P7b2HBrQxTRjNPkTvJINCDa46qmP0A9Gp_bbD9lJQ8o/edit?usp=drivesdk&chromeless=1

ദയയുടെ ഉന്നതാധികാര സമിതിയുടേയും അമ്പലപ്പാറ ചികിത്സാ സഹായ നിധിയുടെ കൺവീനർമാരുടേയും സംയുക്തമായ യോഗം

ഇന്ന് ദയയുടെ ഉന്നതാധികാര സമിതിയുടേയും അമ്പലപ്പാറ ചികിത്സാ സഹായ നിധിയുടെ കൺവീനർമാരുടേയും സംയുക്തമായ യോഗം
ആയകുർശ്ശി പാഠശാല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉച്ചയ്ക്ക് 2 മണിയ്ക്ക് ചേർന്നു  ദയ അഡ്മിൻ പാനൽ അംഗം ശങ്കർജീ കോങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ ദയയുടെ ചെയർമാൻ EB രമേഷ് സാർ ഇനിയങ്ങോട്ട് ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു വാർഡ് യോഗങ്ങൾ നടത്തേണ്ട തീയ്യതികളും സമയവും ചെയർമാൻ വിശദീകരിച്ചു

01.12.19 നു
Ward 13 to 20
Time 3 pm to  5 pm
ചുനങ്ങാട് AVM ഹൈസ്കൂൾ

03.12.19
Ward 7.8.9
വേങ്ങശേരി vkm സ്കൂൾ
Time 3.30 to 5.30

05.12.19
Ward 10, 11
ചെറുമുണ്ടശ്ശേരി സ്കൂൾ
Time 3.30 to 5.30

08.12.19
Ward -1, 2, 3, 4, 5, 6, 12
സ്ഥലം അമ്പലപ്പാറ സെന്ററിൽ ആണ് സ്ഥലം കൺഫോം ആക്കി അറിയികുന്നതാണ്*

20 വാർഡിലേയും കൺവീനർമാരും , കോഡിനേറ്റർമാരും പരസ്പരം സഹായിച്ച് സഹകരിച്ച് പ്രവർത്തിച്ച് വാർഡ് യോഗങ്ങൾ മുകളിൽ പറഞ്ഞ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു.

വാർഡ് കമ്മിറ്റികൾ കഴിഞ്ഞതും ബൂത്ത് കമ്മിറ്റികൾ കൂടുവാനും ഒരോ വാർഡിലും ചെയർമാൻ വാർഡ് മെമ്പറും കൺവീനർ ദയാ മെമ്പറും കോഡിനേറ്റർ വാർഡിലെ പൊതുസമ്മതനായ വ്യക്തിയേയും ഉൾപ്പെടുത്തി ഗ്രൂപ്പുകൾ ഉണ്ടാക്കാനും തീരുമാനമായി
നാളെ  തന്നെ പഞ്ചായത്തിലെ 20 വാർഡിലെ മെമ്പർമാരുമായി കൺവീനർമാർ സംസാരിച്ച് ദയ അമ്പലപ്പാറയിൽ ചെയ്യാൻ പോകുന്ന കാരുണ്യ വിപ്ലവത്തെ കുറിച്ച് വിശദീകരിക്കാൻ ചെയർമാൻ നിർദേശിച്ചു, വാർഡ് യോഗങ്ങളിൽ ജന പങ്കാളിത്തം ഉറപ്പാക്കാൻ വാർഡിലെ ഓരോ വീട്ടിലും പോയി വീട്ടുകാരെ യോഗത്തിലേക്ക് ക്ഷണിക്കാനും തീരുമാനം ആയി അമ്പലപ്പാറ കാരുണ്യ വിപ്ലവത്തിൽ ചെയ്യാൻ പോകുന്ന ന്യൂതന സംവിധാനങ്ങൾ ദയയുടെ IT ലീഡർ അജേഷ് മാഷ് വിശദീകരിച്ചു അഡ്മിൻ പാനൽ അംഗം ഗോപകുമാർ മയനാട്ട്, Advisory ബോർഡ് അംഗങ്ങൾ ആയ ബൈജു കോട്ടായി , രാധാകൃഷ്ണൻ തോട്ടത്തിൽ മറ്റു ദയാ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ ദയാ അംഗവും പാഠശാല പ്രിൻസിപ്പാലുമായ ലക്ഷ്മി മോഹൻ നന്ദിയും പറഞ്ഞു എല്ലാവിധ സഹകരണവും ഉറപ്പ് വരുത്തി യോഗം പിരിഞ്ഞു.

17/11/2019 ഞായറാഴ്ച 3 മണിക്ക് അമ്പലപ്പാറ എൽ പി സ്‌കൂളിൽ ചേർന്ന അമ്പലപ്പാറ സുരേഷ് ചികിത്സ സഹായ സമിതിയുടെ ആദ്യ യോഗം

*17/11/2019 ഞായറാഴ്ച 3 മണിക്ക് അമ്പലപ്പാറ എൽ പി സ്‌കൂളിൽ ചേർന്ന അമ്പലപ്പാറ  സുരേഷ് ചികിത്സ സഹായ സമിതിയുടെ യോഗ





ത്തിൽ ദയ യുടെ പ്രിയങ്കരനായ കാരണവർ പദ്മനാഭൻ മാസ്റ്റർ സ്വാഗതം  ആശംസിച്ചു...*

 *ദയ ട്രസ്റ് ചെയർമാൻ ഇ. ബി.  രമേശ്‌  അധ്യക്ഷത  വഹിച്ച യോഗത്തിൽ പൊതു പ്രേവർത്തകരായ സി. സി. രാജൻ, വേണുഗോപാൽ, പ്രദീപ് കുന്നക്കാവ് എന്നിവർ യോഗത്തെ അഭിസബധന ചെയ്തു സംസാരിച്ചു...*

 *മൂന്നുപേരും സുരേഷിന്റെ ചികിത്സയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു...*

 *അമ്പലപ്പാറ ഗ്രാമപഞ്ചായത് അംഗങ്ങളായ  ചാമി കുട്ടി, സുകുമാരൻ ലക്കിടി പേരൂർ  ഗ്രാമപഞ്ചായത് അംഗം സുരേഷ് ബാബു എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു...*

 *വേങ്ങശ്ശേരി സൗഹൃദ  കൂട്ടായ്മ പ്രസിഡന്റ്‌ വിജയനുണ്ണി, അമൃതം ട്രസ്റ്റ്  ലെ രാമചന്ദ്രൻ എന്നിവരും*
 *ദയയെ പ്രീതിനിധികരിച്ചു  ഉന്നത അധികാര സമതി അംഗങ്ങളായ  രമണി ടീച്ചർ, ശങ്കർജി കോങ്ങാട്, ദീപ ടീച്ചർ എന്നിവരും സംസാരിച്ചു....*

*ദയയുടെ ആദ്യ അവയവ മാറ്റ ശസ്ത്രക്രിയ ജേതാവ്  എളനാട് കണ്ണന്റെ അനുഭവ സാക്ഷ്യം ഹൃദയസ്പർശിയായി...*

 *കൺവീനർ രാധാകൃഷ്ണൻ തോട്ടത്തിൽ യോഗത്തിൽ നന്ദി രേഖ പെടുത്തി...*

അമ്പലപ്പാറ ALP സ്കൂളിൽ ഉച്ചക്ക് 2 മണിക്ക്

*പ്രിയമുള്ളവരേ*....
*ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ആരും മറക്കല്ലേ..... മൂന്ന് വയസ്സുകാരി മഞ്ചാടി മോൾക്ക്‌ അവളുടെ അച്ഛനെ തിരിച്ചു നൽകാൻ...പ്രിയതമന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി  ചെറു പ്രായത്തിൽ തന്നെ ഹോസ്പിറ്റലുകൾ കേറി ഇറങ്ങി ജീവിതത്തിൽ പകച്ചു നിൽക്കുന്ന ശരണ്യക്ക് ഭർത്താവിനെ ആരോഗ്യത്തോടെ തിരിച്ചു നൽകാൻ..... വാർധക്യത്തിൽ താങ്ങും തണലുമാകേണ്ട സുരേഷിന്റെ അച്ഛന്റെ തീരാദുഖത്തിന് അറുതി വരുത്താൻ... *തന്റെ ശരീരം പകുത്തുനല്കിയിട്ടായാലും ഏട്ടന്റെ ജീവൻ തിരിച്ചു കിട്ടണം എന്ന് പ്രാർത്ഥിക്കുന്ന കണ്ണന് അവന്റെ ചേട്ടനെ തിരിച്ചു നൽകാൻ നമുക്ക് മാറ്റിവെക്കാം ഇന്ന് കുറച്ച് സമയം*.... *അമ്പലപ്പാറ ALP സ്കൂളിൽ ഉച്ചക്ക് 2 മണിക്ക് എല്ലാവരും എത്തി ചേരണേ* 🙏🙏🙏🙏🙏

*നമുക്ക് മാറ്റി വെയ്ക്കാം മഞ്ചാടി മോളുടെ അച്ഛനായി ഇന്നത്തെ 2 മണിക്കൂർ*

അടിയന്തിര ധനസഹായമായി 50,000/-


*ഇന്ന് കാലത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട കോട്ടായി കാളികാവിലെ ലോഡിംഗ് തൊഴിലാളികളായ ശ്രീ. വിശ്വനാഥൻ , ശ്രീധരൻ എന്നിവർക്ക് ആദരാഞ്ജലികൾ .പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന രണ്ട് കുടുംബങ്ങൾക്കും ദയ ചാരിറ്റബിൾ ട്രസ്റ്റ് അടിയന്തിര ധനസഹായമായി 50,000/- രൂപ വീതം നൽകാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. ഒപ്പം നൈപുണ്യമുള്ള തൊഴിലാളികൾ ചെയ്യേണ്ട ജോലി പരിചയ സമ്പന്നതയില്ലാത്തവർ ചെയ്യേണ്ടി വരുമ്പോൾ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന കാര്യത്തിൽ എല്ലാ ചുമട്ടുതൊഴിലാളികളും ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിക്കുന്നു

അമ്പലപ്പാറ ചികിത്സാ സഹായ നിധിയുടെ ജനറൽ കൺവീനർ

അമ്പലപ്പാറ ചികിത്സാ സഹായ നിധിയുടെ ജനറൽ കൺവീനറായി ശ്രീ. രാധാകൃഷ്ണൻ തോട്ടത്തിലിനെ നിയമിച്ച വിവരം സസന്തോഷം അറിയിക്കുന്നു. പ്രസ്തുത ചികിത്സാ സഹായ നിധിയുടെ ആദ്യാവസാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ചെയർമാനോടൊപ്പം ചുക്കാൻ പിടിക്കേണ്ടത് ജനറൽ കൺവീനറാണ്.
              ചെയർമാൻ

സുരേഷിനെ പറ്റി..

*അമ്പലപ്പാറ ചെറുമുണ്ടശ്ശേരി അംബേദ്കർ കോളനിയിൽ കൊട്ടിലിങ്ങൽ തൊടി സുരേഷിനെ സന്ദർശിച്ചു ആഴ്ചയിൽ 3 ദിവസം ഡയാലിസിസിന് പോകുന്നുണ്ട് അച്ഛനും ഭാര്യയും 3 വയസ്സുള്ള മഞ്ചാടി മോളും , പെയിന്റിംഗ് പണിക്കാരനായ അനിയനും അടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം അനിയന്റെ വരുമാനം ആണ് ആകെ ഉള്ള ആശ്രയം അമ്മ മരണപ്പെട്ടു , നാട്ടുകാരുടെ സഹായത്താൽ ജീവിച്ചു പോകുന്നു ബഹ്റിനിൽ 5 വർഷം എയർ കണ്ടീഷൻ മെക്കാനിക്ക് ജോലി ചെയ്തിരുന്ന സുരേഷ് നാട്ടിൽ വന്ന് 5 വർഷമായി അസുഖം ബാധിച്ച് നാട്ടിൽ വന്നിട്ട് കിഡ്നി മാറ്റിവെയ്ക്കാതെ വേറൊരു വഴിയും ഇല്ലാ എന്നാണ് കൊണ്ടുപോയി കാണിച്ച ഹോസ്പിറ്റലിൽ നിന്നും കിട്ടിയ മറുപടി കിഡ്നി കൊടുക്കാൻ ഉള്ള ഡോണർ ആയിട്ടുണ്ട് ഇരിക്കുന്ന വീടും സ്ഥലവും നാലര ലക്ഷം രൂപ കടത്തിലും ആണ് ഡയാലിസിസ് കഴുത്തിലൂടെ ആണ് ചെയ്യുന്നത് കയ്യിലെ ഞരമ്പിലെ ചെറിയ ബുദ്ധിമുട്ടു കാരണം. ഡയാലിസിസിന് ഒറ്റപ്പാലം പോയി വരുവാൻ ഉള്ള ബുദ്ധിമുട്ട് ചെറുതല്ല ഉച്ചയ്ക്ക് 1 മണിക്ക് പോയാൽ രാത്രി 10.30 ആണ് തിരിച്ചെത്തുക ലൈൻ ബസ്സിൽ ആ കഴുത്തും വെച്ചുള്ള യാത്ര വളരെ പ്രയാസം നിറഞ്ഞതും ആണ്* .

*സുരേഷ് ദയയുടെ ഉന്നതാധികാര സമിതി അംഗം രാധാകൃഷ്ണൻ മേലൂരിന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും ആണ്*

*എല്ലാവരുടേയും വിലയേറിയ സഹായ സഹകരങ്ങളും പ്രാർത്ഥനകളും* *പ്രതീക്ഷിക്കുന്നു*