നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

സുരേഷിനെ പറ്റി..

*അമ്പലപ്പാറ ചെറുമുണ്ടശ്ശേരി അംബേദ്കർ കോളനിയിൽ കൊട്ടിലിങ്ങൽ തൊടി സുരേഷിനെ സന്ദർശിച്ചു ആഴ്ചയിൽ 3 ദിവസം ഡയാലിസിസിന് പോകുന്നുണ്ട് അച്ഛനും ഭാര്യയും 3 വയസ്സുള്ള മഞ്ചാടി മോളും , പെയിന്റിംഗ് പണിക്കാരനായ അനിയനും അടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം അനിയന്റെ വരുമാനം ആണ് ആകെ ഉള്ള ആശ്രയം അമ്മ മരണപ്പെട്ടു , നാട്ടുകാരുടെ സഹായത്താൽ ജീവിച്ചു പോകുന്നു ബഹ്റിനിൽ 5 വർഷം എയർ കണ്ടീഷൻ മെക്കാനിക്ക് ജോലി ചെയ്തിരുന്ന സുരേഷ് നാട്ടിൽ വന്ന് 5 വർഷമായി അസുഖം ബാധിച്ച് നാട്ടിൽ വന്നിട്ട് കിഡ്നി മാറ്റിവെയ്ക്കാതെ വേറൊരു വഴിയും ഇല്ലാ എന്നാണ് കൊണ്ടുപോയി കാണിച്ച ഹോസ്പിറ്റലിൽ നിന്നും കിട്ടിയ മറുപടി കിഡ്നി കൊടുക്കാൻ ഉള്ള ഡോണർ ആയിട്ടുണ്ട് ഇരിക്കുന്ന വീടും സ്ഥലവും നാലര ലക്ഷം രൂപ കടത്തിലും ആണ് ഡയാലിസിസ് കഴുത്തിലൂടെ ആണ് ചെയ്യുന്നത് കയ്യിലെ ഞരമ്പിലെ ചെറിയ ബുദ്ധിമുട്ടു കാരണം. ഡയാലിസിസിന് ഒറ്റപ്പാലം പോയി വരുവാൻ ഉള്ള ബുദ്ധിമുട്ട് ചെറുതല്ല ഉച്ചയ്ക്ക് 1 മണിക്ക് പോയാൽ രാത്രി 10.30 ആണ് തിരിച്ചെത്തുക ലൈൻ ബസ്സിൽ ആ കഴുത്തും വെച്ചുള്ള യാത്ര വളരെ പ്രയാസം നിറഞ്ഞതും ആണ്* .

*സുരേഷ് ദയയുടെ ഉന്നതാധികാര സമിതി അംഗം രാധാകൃഷ്ണൻ മേലൂരിന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും ആണ്*

*എല്ലാവരുടേയും വിലയേറിയ സഹായ സഹകരങ്ങളും പ്രാർത്ഥനകളും* *പ്രതീക്ഷിക്കുന്നു*