നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനേയും സ്നേഹിക്കുക " CAHSS KUZHALMANNAM


  • "തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനേയും സ്നേഹിക്കുക "



എന്ന വചനം അക്ഷരാർത്ഥത്തിൽ സാർത്ഥകമാക്കുകയായിരുന്നു CAHSS കുഴൽമന്ദം...!!! മാത്തൂർ CFD സ്കുളിൽ പഠിക്കുന്ന മാരക രോഗത്തിനടിമകളായ കുട്ടികളുടെ ചികിത്സ സഹായത്തിനായി രൂപീകരിച്ച മാത്തൂർ പ്രതീക്ഷയും. ദയ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സമൂഹത്തിൽ നിന്ന് സമാഹരിക്കുന്ന സഹായ നിധിയിലേക്ക് ഒരു വലിയ സംഖ്യ ഓഫർ ചെയ്തിരിക്കുന്നു. !!! അതിന്റെ ആദ്യ ഗഡുവായി 5000 രൂപ CAH SSഅസംബ്ലിയിൽ വെച്ച് നൽകുകയുണ്ടായി.... പ്രിൻസിപ്പൽ കൃഷ്ണകുമാർ സാറിനും NSS കോർഡിനേറ്റർ ജയമോഹൻ സാറിനും ഒപ്പം സഹകരിച്ച എല്ലാ അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ.!!!.. നൻമ മനസ്സുകൾ പൂത്തുലയട്ടേ.... യോഗത്തിൽ ദയ ചെയർമാൻ ശ്രീ E B രമേഷ്, രമണി ടീച്ചർ, ഹരിദാസ്  ശ്രീജിത് ,കൃഷ്ണകുമാർ ,ഗിരീഷ് PTApresi: CAHSS തുടങ്ങിയവർ പങ്കെടുത്തു..

നാളെ (31/01/2020) വെള്ളി രാവിലെ 11 മണിക്ക് പാലക്കാട്‌ പ്രെസ്സ് ക്ലബിൽ പത്രസമ്മേളനം...*

*
..............................................
*മാത്തൂർ CFD സ്കൂളിലെ രണ്ട് കുട്ടികളുടെ ചികിത്സാർത്ഥം 2020  ഫെബ്രുവരി 2 ന് ഞയറാഴ്ച്ച മാത്തൂർ പഞ്ചായത്തിൽ*
 *"പെരിങ്ങോട്ടുകുർശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റും" "പ്രതീക്ഷ ചിക്ത്സാ  സഹായ ജനകീയ സമിതി"യും**
 *സംയുക്തമായി നടത്തുന്ന*
 *"ജീവകാരുണ്യത്തിന്റെ ജനകീയ ബക്കറ്റ് വിപ്ലവം"*
*സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി നാളെ പാലക്കാട്‌ press Club ൽ വാർത്ത സമ്മേളനം നടത്തുന്നതായിരിക്കും എന്ന് അറിയിക്കുന്നു...*

ദീപം കലാസമിതിയിലെ പടക്കുതിരകൾ പ്രതീക്ഷയിലെ മക്കൾക്കായി കൊട്ടിയുണ്ടാക്കിയത് 33841/- രൂപ.

ദീപം കലാസമിതിയിലെ പടക്കുതിരകൾ പ്രതീക്ഷയിലെ മക്കൾക്കായി കൊട്ടിയുണ്ടാക്കിയത്  33841/- രൂപ.ദീപം കലാസമിതിയിലെ പടക്കുതിരകൾ പ്രതീക്ഷയിലെ മക്കൾക്കായി കൊട്ടിയുണ്ടാക്കിയത്  33841/- രൂപ. ഇന്ന് ദയയുടെ ജില്ലാ കോർഡിനേറ്റർ ജനാർദ്ദനൻ സാറിനെ ഏൽപ്പിച്ചിരിക്കുന്നു . 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻






*"നവരത്ന കല സമിതി " യുടെ ശിങ്കാരി മേളം - റോഡ് ഷോ - ബക്കറ്റ് കളക്ഷൻ* *

*"നവരത്ന കല സമിതി " യുടെ ശിങ്കാരി മേളം - റോഡ് ഷോ - ബക്കറ്റ് കളക്ഷൻ* *





*"ദീപം കലാസമിതി " യുടെ ശിങ്കാരി മേളം - റോഡ് ഷോ - ബക്കറ്റ് കളക്ഷൻ* *

*"ദീപം കലാസമിതി " യുടെ ശിങ്കാരി മേളം - റോഡ് ഷോ - ബക്കറ്റ് കളക്ഷൻ* *




കോങ്ങാട് ബസ് സ്റ്റാന്റിൽ ഇന്ന് രാവിലെ 10 മണിക്ക് പൊതു പ്രവർത്തകൻ*
*അജിത്ത് തോണിക്കര ഉദ്ഘാടനം ചെയ്തു...*

*ശങ്കർജി കോങ്ങാട്, ജനാർദനൻ കോട്ടായി, ഗോകുൽ കോട്ടായി, പ്രമീള, ഹരിദാസ് കോങ്ങാട്,  എന്നിവർ നേതൃത്വം നൽകി...*



ദീപം കലാസമിതിയിലെ പടക്കുതിരകൾ പ്രതീക്ഷയിലെ മക്കൾക്കായി കൊട്ടിയുണ്ടാക്കിയത്  33841/- രൂപ. ഇന്ന് ദയയുടെ ജില്ലാ കോർഡിനേറ്റർ ജനാർദ്ദനൻ സാറിനെ ഏൽപ്പിച്ചിരിക്കുന്നു .




രോഗങ്ങൾ മാറി നിൽക്കും ഇവരുടെ സ്നേഹത്തിനു മുൻപിൽ






ദയക്ക്‌ വിശ്രമിക്കാൻ നേരമില്ല...

ദയക്ക്‌  വിശ്രമിക്കാൻ നേരമില്ല...
അടുത്ത കാരുണ്യ വിപ്ലവം മാത്തൂർ പഞ്ചായത്തിൽ...
02/ 02/ 2020 ഞായർ...
..............................................

"ജീവകാരുണ്യത്തിന്റെ
ജനകീയ ബക്കറ്റ് വിപ്ലവം..."
=======================
       കഴിഞ്ഞ 5 വർഷക്കാലമായി ജീവകാരുണ്യ രംഗത്ത് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്ന 
പെരിങ്ങോട്ടുകുർശി ആസ്ഥാനമായ "ദയ ചാരിറ്റബിൾ ട്രസ്റ്റ്" 2018 ൽ ആവിഷ്കരിച്ച ഒരു സിദ്ധാന്തം...

       ജീവിക്കണമെങ്കിൽ   അവയവമാറ്റം അനിവാര്യം എന്ന് ഡോക്ടർമാർ വിധിയെഴുതിയ രോഗികൾക്ക്‌,  ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും പണമില്ലാതെ മരിക്കേണ്ടി വരുന്ന അവസ്ഥ മാറ്റിയെടുക്കാൻ... അതാത് പഞ്ചായത്തുകളിലെ ജനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിച്ചുകൊണ്ട്,  ഒരു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധം,  പഞ്ചായത്ത്‌ കമ്മിറ്റി,,  വാർഡ് കമ്മിറ്റികൾ,,  ബൂത്ത്‌ കമ്മിറ്റികൾ,,, എന്നിവ രൂപീകരിച്ച് സുമനസ്സുകളായ ജനങ്ങളുടെ സഹകരണ  മുന്നേറ്റത്തിലൂടെ വൻ പ്രചരണം നടത്തികൊണ്ട്,   രണ്ടായിരത്തോളം ആളുകൾ നൂറോളം സ്‌ക്വഡുകളായി,  വായമൂടി സീൽ ചെയ്ത ബക്കറ്റുകളായി ഒരേ ദിവസം 9 മണിമുതൽ 3 മണിവരെ പഞ്ചായത്ത്‌ ലെ എല്ലാ വീടുകളിലും കയറി ബക്കറ്റിലുടെ ധനസമാഹരണം എന്നതാണ് "ജീവകാരുണ്യത്തിന്റെ ജനകീയ ബക്കറ്റ് വിപ്ലവം" എന്നതിന്റെ വിവക്ഷ...
   
       ആദ്യത്തെ കാരുണ്യ വിപ്ലവം 2018 ഏപ്രിൽ 22 ന് തൃശൂർ ജില്ലയിലെ പഴയന്നൂർ "എളനാട് കണ്ണന്" കരൾ മാറ്റിവെക്കുന്നതിനായിരുന്നു...
        ബക്കറ്റുകളിൽ വീണ പത്തര ലക്ഷം ഉൾപ്പെടെ,  30 ലക്ഷത്തിൽ കൂടുതൽ തുക സമാഹരിച്ച് കണ്ണന്റെ  കരൾമാറ്റ ശസ്ത്രക്രിയ നടത്തി...
       കണ്ണന്റെ ശസ്ത്രക്രിയ വിജയിച്ചതിന്റെ ഒന്നാം വാർഷികത്തിൽ,  പഴയന്നൂരിൽ "ദയ ക്ക്‌ നൽകിയ ആദരവ് 2018" എന്ന ചടങ്ങിൽ വെച്ച് ബഹു: ചേലക്കര എം.എൽ.എ. ശ്രീ. പ്രദീപ്‌കുമാർ അവർകളുടെ സാന്നിധ്യത്തിൽ,  ദയ യുടെ അഡ്മിൻ പാനൽ മെമ്പർ "സീതാതമ്പി പ്രഖ്യാപിച്ചു-"
കോട്ടായിയിലെ  "ജയകൃഷ്ണൻ എന്ന 18 വയസ്സുകാരൻ" കിഡ്നി രോഗിക്ക്‌ ഞാൻ എന്റെ കിഡ്നി സമ്മാനിക്കുന്നു എന്ന്...
 അങ്ങിനെ രണ്ടാമത്തെ ബക്കറ്റ് വിപ്ലവത്തിന് കളമൊരുങ്ങി...
 2019 ഒക്ടോബർ 27 ന് ഞായർ രാവിലെ 9 മണിമുതൽ 6 മണിക്കൂർ നേരം കോട്ടായി പഞ്ചായത്തിലെ 15 വാർഡ് കളിൽ,  2246 പേർ 76 സ്‌ക്വഡുകൾ,  76 ബക്കറ്റുകളിൽ സമാഹരിച്ചത് 15 ലക്ഷം രൂപ...
        കൊടുവായൂർ എ കെ നാരായണേട്ടന്റെ സംഭാവന 5 ലക്ഷം  ഉൾപ്പെടെ 35 ലക്ഷത്തോളം രൂപ ജയകൃഷ്ണന്  വേണ്ടി സമാഹരിച്ച് ഡിസംബർ 10 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു...
      ജയകൃഷ്ണന് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും വീട് നിർമാണത്തിനും ചിലവ് വരുന്ന തുകക്ക്‌ ശേഷം വരുന്ന,  ഏഴര ലക്ഷം രൂപ കോട്ടായി പഞ്ചായത്തിലെ അർഹതപ്പെട്ട അശരണരായ പലർക്കായി പങ്കുവെച്ചു...

ദയക്ക് വിശ്രമിക്കാൻ ഒട്ടും സമയം  ഇല്ലായിരുന്നു...

            അടുത്ത കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി,
ദയയുടെ മൂന്നാമത്തെ ബക്കറ്റ് വിപ്ലവം 2019 ഡിസംബർ 29 ന്  ഞായറാഴ്ച രാവിലെ 9 മണിമുതൽ അമ്പലപ്പാറ അംബേദ്കർ കോളനിയിലെ സുരേഷ് ന് വേണ്ടിയായിരുന്നു ...
     അമ്പലപ്പാറയിലെ നന്മ മനസ്സുകൾ
 സുരേഷിന്റെ ജീവൻ രക്ഷിക്കാൻ-
3 വയസ്സ്കാരി "മഞ്ചാടി മോൾക്ക്" അവളുടെ അച്ഛനെ തിരിച്ചു കൊടുക്കാൻ
സഹായിച്ചപ്പോൾ ബക്കറ്റുകളിൽ വീണത് 14.19 ലക്ഷം രൂപ...
ആകെ ലഭിച്ച 20.ലക്ഷത്തോളം രൂപയിൽ നിന്ന് 2.65 ലക്ഷം രൂപ  അമ്പലപ്പാറയിലെ തന്നെ അശരണരായ 10 രോഗികൾക്ക് വീതിച്ചു നൽകാനും കഴിഞ്ഞു...

          അതെ... ദയ നന്മയുടെ പ്രയാണം തുടരുകയാണ്...

       മാത്തൂർ പഞ്ചായത്തിലെ കിഡ്നി/ ക്യാൻസർ രോഗ ബാധിതരായ 2 വിദ്യാർത്ഥികളുടെ  ചികിത്സക്കായി 02/ 02/ 2020 ഞായറാഴ്ച
     പ്രതീക്ഷ ജനകീയ സമിതി, ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി, യൂത്ത് ക്ലബ്ബ്കൾ, വായനശാലകൾ, മറ്റു സാമൂഹ്യ സംഘടനകൾ  ആശവർക്കർമാർ, അംഗൻവാടി തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ജീവകാരുണ്യത്തിന്റെ ജനകീയ ബക്കറ്റ് വിപ്ലവം 
നടത്തുന്നു...

    എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു...

      സുമനസ്സുകൾ സഹകരിച്ചാൽ ഒരുപാട് ജീവനുകൾ തിരിച്ചു പിടിക്കാൻ നമ്മുക്ക് കഴിയും...

  ശുഭപ്രതീക്ഷയോടെ...

            ശങ്കർജി കോങ്ങാട്,
   പബ്ലിസിറ്റി കൺവീനർ/
ഉന്നതാധികാര സമിതി അംഗം,
ദയ ചാരിറ്റബിൾ ട്രസ്‌റ്റ്.

കാരുണ്യ വിപ്ലവത്തില്‍ നിങ്ങളും പങ്കാളികളാകുക..

മാത്തൂര്‍ പഞ്ചായത്തിലെ രണ്ട് കുുട്ടികളുടെ ജീവന്‍രക്ഷിക്കുവാന്‍ നമ്മുക്ക് ഒരുമിക്കാം....
മാത്തുര്‍ CFDVHSS ലെ ഇരു വൃക്കകളും തകരാറിലായ കുട്ടിയേയും , കാന്‍സര്‍ രോഗം ബാധിച്ച കുട്ടിയേയും രക്ഷിക്കുന്നതിനായി ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, പ്രതീക്ഷാ ജനകീയ സമിതിയുടെയും നേതുത്വത്തില്‍ 2020 ഫെബ്രുവരി 2 ന് നടത്തുന്ന കാരുണ്യ വിപ്ലവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2000 ആളുകള്‍ മാത്തുര്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി  100 ബക്കറ്റുകളിലൂടെ  20 ലക്ഷത്തോളം രുപ സ്വരൂപിക്കുന്നു . ഈ കാരുണ്യ വിപ്ലവത്തില്‍ നിങ്ങളും പങ്കാളികളാകുക..


https://docs.google.com/forms/d/1JSSeqc9cWc8DIoj_wIBV-HqwARmTu71OaDfvTcJfp0E/viewform?edit_requested=true



വാർഡ് തല യോഗങ്ങളുടെ തീയതികൾ

*കാരുണ്യ വിപ്ലവം - മാത്തൂർ*
   *02/ 02/ 2020 ഞായർ*

അതിനു മുന്നോടിയായി നടക്കുന്ന
വാർഡ് തല യോഗങ്ങൾ

1. 20/ 01/ 2020 തിങ്കൾ 4.pm      പഞ്ചായത്ത്‌ ഹാൾ
വാർഡ് 10,  11,  12
2. 21/ 01/ 2020 ചൊവ്വ 4.pm
 CFD സ്കൂൾ
വാർഡ് 1, 2, 3, 4, 5, 9
3. 22/ 01/ 2020 ബുധൻ   4.pm
GJBS പല്ലംചാത്തനൂർ
വാർഡ് 6, 7, 8
4. 23/ 01/ 2020 വ്യാഴം 4.pm
ബഗ്ലാവ്‌ സ്കൂൾ
വാർഡ് 13, 14, 15, 16

കാരുണ്യ വിപ്ലവത്തിന്റെ കൂട്ടായ്മ രൂപീകരണം*

*രോഗബാധിതരായ മാത്തൂർ CFDS സ്ക്കൂളിലെ കുട്ടികൾക്ക് ചികിത്സാ സഹായത്തിലേക്ക്‌ വേണ്ടി  2020 ഫെബ്രവരി 2 ഞായറാഴ്ച  നടത്തുന്ന കാരുണ്യ വിപ്ലവത്തിന്റെ കൂട്ടായ്മ രൂപീകരണം*
*ഇന്ന്  (16/01/2020) വൈകുന്നേരം 5 മണിക്ക് മാത്തൂർ പഞ്ചായത്ത്‌ ഹാളിൽ നടന്നു...*
                 *"ദയാ ചാരിറ്റബിൾ ട്രസ്റ്റും" "പ്രതീക്ഷ ജനകീയ സമിതി"യുടെയും കൂട്ടായ്മയിൽ 2 കുട്ടികൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് വേണ്ടി ധന സമാഹരണത്തിനായി യോഗം ചർച്ച  നടത്തി*

 *സ്വാഗതം : ഹരിദാസ് മാസ്റ്റർ*

*വിശദീകരണം : ശ്രീ ഇ ബി രമേഷ് (ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ)*

*ഉത്ഘാടനം :ശ്രീ പുഷ്പദാസ് (പഞ്ചായത്ത് പ്രസിഡൻറ് മാത്തൂർ)*

*ആശംസകൾ :  ശ്രീ ശിവരാജൻ (മെമ്പർ)*
*അബ്ദുൽ റഹ് മാൻ(മെമ്പർ)*
*മാധവദാസ് (വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ)*
*ജിൻസി (ആരോഗ്യ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി)*
*മഞ്ചുക്ഷ (മെമ്പർ)*
*ശാലിനി മെമ്പർ*
*മോഹൻദാസ് (മെമ്പർ)*
*കൃഷ്ണൻ (മെമ്പർ)*
*ശങ്കരൻ  (മെമ്പർ)*
*സുദേവൻ (കോ ഓപ്പററ്റീവ് ബാങ്ക്)*
*രമണി (ടീച്ചർ ട്രഷറർ ദയ)*
*ദീപ ജയപ്രകാശ് (അഡ്മിൻ പാനൽ അംഗം ദയ)*
*നന്ദി : ശങ്കർ ജി കോങ്ങാട്* *(അഡ്മിൻ പാനൽ അംഗം ദയ)*
*വാർഡ് കൺവീനർ മാർ,*
*കോർഡിനേറ്റർ മാർ*
*എന്നിവർ സംസാരിച്ചു...*

പ്രതീക്ഷ ജനകീയ സമിതിയും ദയാ ചാരിറ്റബിൾ ട്രസ്റ്റും

പ്രതീക്ഷ ജനകീയ സമിതിയും ദയാ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കാരുണ്യ വിപ്ലവം നമ്മുടെ പഞ്ചായത്തിലും സംഘടിപ്പിക്കാനുദ്ദേശിക്കുന്നു...
ഇതുമായി ബന്ധപ്പെട്ട ഒരു യോഗം 16/01/2020 ന് 4 pm മാത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു അന്ന് മറ്റ് തിരക്കുകൾ മാറ്റി വെച്ച് എല്ലാവരും .. പങ്കെടുക്കണമെന്ന് അറിയിക്കുന്നു..

അമ്പലപ്പാല ചികിത്സ സഹായം


ദയ പോഷക സമൃദ്ധി...*

*ദയ പോഷക സമൃദ്ധി...*
======================
*ദയ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ 2 വർഷത്തിലധികമായി മുടങ്ങാതെ നടത്തി വരുന്ന എയ്ഡ്‌സ് ബാധിത കുടുംബങ്ങൾക്കായുള്ള പ്രതിമാസ  പോഷകാഹാര കിറ്റ് വിതരണം ഇന്ന് (13/01/2020) വൈകുന്നേരം 4 മണിക്ക് കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു...*
           *ആലത്തൂർ BSS*
*B Ed College പ്രിൻസിപ്പൽ ശ്രീമതി.ബാലാംബിക*
 *ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ എല്ലാ ദയ കുടുംബങ്ങളും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു...*
                   *ചെയർമാൻ*

പ്രിയമുള്ളവരേ... നാളെ (11/01/2020) വൈകുന്നേരം 4 മണിക്ക് അമ്പലപ്പാറ NSS കരയോഗം ഹാളിൽ വെച്ച്...

പ്രിയമുള്ളവരേ...
         നാളെ (11/01/2020) വൈകുന്നേരം 4 മണിക്ക് അമ്പലപ്പാറ NSS കരയോഗം ഹാളിൽ വെച്ച്...
          അമ്പലപ്പാറയിൽ     സുരേഷിന്  വൃക്ക മാറ്റിവെക്കൽ /ചികിത്സ സഹായവുമായി ബന്ധപെട്ടു നടന്ന വാർഡ്/ ബൂത്ത്‌ തല യോഗങ്ങളിൽ നിന്നും  ചികിത്സകൾക്കായി  ലഭിച്ച ധനസഹായ അപേക്ഷകൾ,  പരിശോധിച്ച
ദയ ഉന്നതാധികാര സമിതിയുടെ തീരുമാനപ്രകാരം, 
അമ്പലപ്പാറയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും  തിരഞ്ഞെടുത്ത 10 നിരാലംബരായ  രോഗികൾക്ക്   അമ്പലപ്പാറയിൽ വെച്ച് ചികിത്സാ ധനസഹായം അനുവദിക്കാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു...
 *അധ്യക്ഷൻ: ഇ ബി രമേശ്‌*
               (ദയ ചെയർമാൻ)
*ഉദ്ഘാടനം: സീതതമ്പി.*
             (സ്വന്തം അവയവം ദാനം ചെയ്തു കൊണ്ട് ജയകൃഷ്ണനെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ദയയുടെ  അഭിമാനം)
*മുഖ്യാഥിതി: എ കെ നാരായണൻ*
                (ജയകൃഷ്ണന്റെ ജീവിൻ രക്ഷിക്കാനായി ആദ്യ സഹായം 5 ലക്ഷം രൂപ നൽകിയ ദയയുടെ സ്വന്തം നാരായണേട്ടൻ)

സഹായത്തിനായി ലഭിച്ച അപേക്ഷകർ/ അനുവദിക്കുന്ന തുക എന്നിവ  താഴെ ചേർക്കുന്നു ...
 എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു...
        സ്നേഹപൂർവ്വം...
    പബ്ലിസിറ്റി കൺവീനർ
    ദയ ചാരിറ്റബിൾ ട്രസ്റ്റ്...

 1. ലില്ലി, W/o ശിവശങ്കരൻ,  വേങ്ങശ്ശേരി                 
                              *50000-*
 2. ചന്ദ്രൻ, കൊളശ്ശേരി വീട്   മേലൂർ 
                              *25000-*
3. സുഹറ, തേനായ്കളം  അമ്പലപ്പാറ
                              *25000-*
4. മണി, കരിമ്പിൻതടം  കടമ്പൂർ 
                              *25000-*
5. ലത, തെക്കേപുരക്കൽ,   വാർഡ് 10   
                              *25000-*
6. ഷറഫുദീൻ, പുളിക്കൽ വീട്,  ചെറുമുണ്ടശ്ശേരി 
                              *25000-*
7. രാധകൃഷ്ണൻ, കൊട്ടേക്കാട്ടിൽ,  മേലൂർ     
                              *25000-*
8. കമലം, കളരിപറമ്പിൽ, മുതലപ്പാറ
                               *25000*
9. ലീല, തേലക്കാട്ടുപടി, വേങ്ങശ്ശേരി
                              *25000-*
10. റിതേഷ്, കുന്നതുള്ളി വീട്,  തോട്ടക്കര
                              *15000-*