നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

പ്രിയമുള്ളവരേ... നാളെ (11/01/2020) വൈകുന്നേരം 4 മണിക്ക് അമ്പലപ്പാറ NSS കരയോഗം ഹാളിൽ വെച്ച്...

പ്രിയമുള്ളവരേ...
         നാളെ (11/01/2020) വൈകുന്നേരം 4 മണിക്ക് അമ്പലപ്പാറ NSS കരയോഗം ഹാളിൽ വെച്ച്...
          അമ്പലപ്പാറയിൽ     സുരേഷിന്  വൃക്ക മാറ്റിവെക്കൽ /ചികിത്സ സഹായവുമായി ബന്ധപെട്ടു നടന്ന വാർഡ്/ ബൂത്ത്‌ തല യോഗങ്ങളിൽ നിന്നും  ചികിത്സകൾക്കായി  ലഭിച്ച ധനസഹായ അപേക്ഷകൾ,  പരിശോധിച്ച
ദയ ഉന്നതാധികാര സമിതിയുടെ തീരുമാനപ്രകാരം, 
അമ്പലപ്പാറയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും  തിരഞ്ഞെടുത്ത 10 നിരാലംബരായ  രോഗികൾക്ക്   അമ്പലപ്പാറയിൽ വെച്ച് ചികിത്സാ ധനസഹായം അനുവദിക്കാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു...
 *അധ്യക്ഷൻ: ഇ ബി രമേശ്‌*
               (ദയ ചെയർമാൻ)
*ഉദ്ഘാടനം: സീതതമ്പി.*
             (സ്വന്തം അവയവം ദാനം ചെയ്തു കൊണ്ട് ജയകൃഷ്ണനെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ദയയുടെ  അഭിമാനം)
*മുഖ്യാഥിതി: എ കെ നാരായണൻ*
                (ജയകൃഷ്ണന്റെ ജീവിൻ രക്ഷിക്കാനായി ആദ്യ സഹായം 5 ലക്ഷം രൂപ നൽകിയ ദയയുടെ സ്വന്തം നാരായണേട്ടൻ)

സഹായത്തിനായി ലഭിച്ച അപേക്ഷകർ/ അനുവദിക്കുന്ന തുക എന്നിവ  താഴെ ചേർക്കുന്നു ...
 എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു...
        സ്നേഹപൂർവ്വം...
    പബ്ലിസിറ്റി കൺവീനർ
    ദയ ചാരിറ്റബിൾ ട്രസ്റ്റ്...

 1. ലില്ലി, W/o ശിവശങ്കരൻ,  വേങ്ങശ്ശേരി                 
                              *50000-*
 2. ചന്ദ്രൻ, കൊളശ്ശേരി വീട്   മേലൂർ 
                              *25000-*
3. സുഹറ, തേനായ്കളം  അമ്പലപ്പാറ
                              *25000-*
4. മണി, കരിമ്പിൻതടം  കടമ്പൂർ 
                              *25000-*
5. ലത, തെക്കേപുരക്കൽ,   വാർഡ് 10   
                              *25000-*
6. ഷറഫുദീൻ, പുളിക്കൽ വീട്,  ചെറുമുണ്ടശ്ശേരി 
                              *25000-*
7. രാധകൃഷ്ണൻ, കൊട്ടേക്കാട്ടിൽ,  മേലൂർ     
                              *25000-*
8. കമലം, കളരിപറമ്പിൽ, മുതലപ്പാറ
                               *25000*
9. ലീല, തേലക്കാട്ടുപടി, വേങ്ങശ്ശേരി
                              *25000-*
10. റിതേഷ്, കുന്നതുള്ളി വീട്,  തോട്ടക്കര
                              *15000-*