നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

അമ്പലപ്പാറയില്‍ കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം : 2019ഡിസംബര്‍ 29ന് ഞായറാഴ്ച



2000 ആളുകള്‍...., 20 പേരടങ്ങുന്ന 100 സ്ക്വാഡുകള്‍......, 100 ബക്കറ്റുകള്‍....., അമ്പലപ്പാറ ഗ്രാമ പഞ്ചായത്തില്‍ മണിക്കൂര്‍ കാരുണ്യ വിപ്ലവം ...... ലക്ഷ്യം 20 ലക്ഷം രൂപ.

വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന അമ്പലപ്പാറഅംബ്ദേക്കര്‍ കോളനിയിലെ സുരേഷ് ചികിത്സാ സഹായനിധിയുടെ ഫണ്ട് ശേഖരണാര്‍ത്ഥം ദയചാരിറ്റബിള്‍ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയുടെ നേതൃത്വത്തിലാണ് 100 ബക്കറ്റുകളുമായി കാരുണ്യവിപ്ലവം നടത്തുന്നത്പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കഴിഞ്ഞ ഓന്നരമാസമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലുടനീളം തയ്യാറെടുപ്പുകള്‍ നടക്കുന്നത്തയ്യാറെടുപ്പുകളുടെ വിവിധ ഘട്ടങ്ങള്‍ താഴെ വിവരിക്കുന്നു:

ഓന്നാം ഘട്ടം പൊതുയോഗം

17/11/2019 ന് ഞായറാഴ്ച അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടേയും ,പൌരപ്രമുഖരുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയുംസുമനസ്സുകളായ നാട്ടുകാരുടേയുംഒരു യോഗം വിളിച്ചുകൂട്ടിജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദയാകുടുംബാംഗങ്ങളും ദയയുടെ അഭ്യുദയകാംക്ഷികളും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തുസുരേഷിന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഫണ്ടുശേഖരണാര്‍ത്ഥം നടത്താനുദ്ദേശിക്കുന്ന കാരുണ്യവിപ്ലവത്തെക്കുറിച്ച് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ വിശദീകരിച്ചത് സദസ്സ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചുഗ്രാമപഞ്ചായത്തംഗങ്ങളെ ചെയര്‍മാന്‍മാരാക്കി 20 വാര്‍ഡുതല കമ്മിറ്റികള്‍ രൂപീകരിച്ചുഓരോ വാര്‍ഡിലെയും ദയയുടെ ഓരോ ലീഡര്‍മാരെ കണ്‍വീനര്‍മാരാക്കിയും അതാതു വാര്‍ഡുകളിലെ മികച്ചപ്രവര്‍ത്തകരെ കോ ഓര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.
20 കണ്‍വീനര്‍മാരും 20 കോ ഓര്‍ഡിനേറ്റര്‍മാരും ജനറല്‍ കണ്‍വീനറും ദയയുടെ ചെയര്‍മാനും ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുആക്ഷന്‍ കമ്മിറ്റിയാണ് അമ്പലപ്പാറ  ചികിത്സാ സഹായനിധിയുടെ ദ്രുതകര്‍മ്മ സേനദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇവര്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തന സജ്ജമാകുംവാട്സാപ്പിലൂടെ അപ്പപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനു പുറമെ വിവിധഘട്ടങ്ങളിലായി ദ്രുതകര്‍മ്മസേനയുടെ ഓപ്പണ്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.
രണ്ടാം ഘട്ടം പ്രചരണം
20 വാര്‍ഡുകളിലും കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതലയോഗങ്ങള്‍ വിളിച്ചുകൂട്ടിതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ റോളാണ് കണ്‍വീനര്‍മാര്‍ക്ക്കോ ഓര്‍ഡിനേറ്റര്‍മാര്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചുപരിപൂര്‍ണ്ണ പിന്തുണയുമായി വാര്‍ഡ് മെമ്പര്‍മാര്‍ മുന്നില്‍നിന്ന് നയിച്ചുഎല്ലാ വാര്‍ഡ് യോഗങ്ങളിലും ദയയുടെ ചെയര്‍മാന്‍ സുരേഷിനെയും,  കാരുണ്യവിപ്ലവത്തെ കുറിച്ചും വിശദികരിച്ചു.  അമ്പലപ്പാറ ചികിത്സാ സഹായനിധി ജനറല്‍ കണ്‍വീനറും മറ്റ് സീനിയര്‍ ലീഡേഴ്സും പ്രചരണം കൊഴുപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നുവാര്‍ഡുതലയോഗങ്ങളില്‍ നിന്നും വാര്‍ഡുകമ്മിറ്റി രൂപീകരിച്ചുപല വാര്‍ഡുതല യോഗങ്ങളിലും നൂറിലധികം പേരുടെ പങ്കാളിത്തമുണ്ടായിരുന്നുവാര്‍ഡ് മെമ്പര്‍മാരുടെയും കണ്‍വീനറുടെയും കോ ഓര്‍ഡിനേറ്ററുടെയും നേതൃത്വത്തില്‍ വാര്‍ഡുകമ്മിറ്റിയോഗം വിളിച്ചുകൂട്ടി വാര്‍ഡിലെ 75 കുടുംബങ്ങള്‍ക്കൊരു ബൂത്ത് എന്ന നിലയില്‍ വിവിധ ബൂത്തുകളായി തരം തിരിച്ചു.

ബൂത്തുതല യോഗങ്ങള്‍

കണ്‍വീനര്‍മാരുടേയും കോ ഓര്‍ഡിനേറ്റര്‍മാരുടേയും നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ സഹകരണത്തോടെ ബൂത്തുതല കുടുംബയോഗങ്ങള്‍ വിളിച്ചുകൂട്ടിബക്കറ്റുവിപ്ലവത്തെക്കുറിച്ചും സുരേഷിന്റെ ജീവന്‍ സംരക്ഷിക്കേണ്ടതിനെകുറിച്ചും ദയയുടെ അഡ്മിന്‍ പാനല്‍ അംഗം ശങ്കര്‍ജി കോങ്ങാട് വിശദീകരിച്ചുതുടര്‍ന്ന് ബൂത്തുതല സ്ക്വാഡംഗങ്ങളെ തിരഞ്ഞെടുത്തുബൂത്തുതല സ്ക്വാഡുകളുടെ ലീഡര്‍മാരായി ബൂത്തുക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തു. 20 വാര്‍ഡുകളിലും ഏഴും എട്ടും വീതം ബൂത്തു കമ്മിറ്റികള്‍ രൂപീകരിക്കുന്നതില്‍ കണ്‍വീനര്‍മാരും കോ ഓര്‍ഡിനേറ്റര്‍മാരും കാണിച്ച ആവേശകരവും ആരോഗ്യകരവുമായ മത്സരങ്ങള്‍ തിരഞ്ഞെടുപ്പിന്റെ തീവ്രപ്രചരണത്തെ അനുസ്മരിപ്പിച്ചുവാര്‍ഡ്കമ്മിറ്റി പ്രവര്‍ത്തകര്‍ വാര്‍ഡിലുടനീളം സുരേഷിന്റെ ഫോട്ടോ ആലേഖനം ചെയ്ത ബാനറുകള്‍ സ്ഥാപിച്ചു.
ഓരോ വാര്‍ഡിലും 1000 രൂപയോ അതിനുമുകളിലോ തരാന്‍ സാദ്ധ്യതയുള്ള ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി വാര്‍ഡുകമ്മിറ്റിയുടെ നേതൃത്വത്തില്‍ രസീത് പിരിവ് നടത്തിസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനായി ഗൂഗിള്‍ ഷീറ്റിലൂടെ ഓണ്‍ലെന്‍ രജിസ്ട്രേഷന്‍ സംവിധാനം നടപ്പിലാക്കിപ്രചരണ രംഗം കൊഴിപ്പിക്കുന്നതിനായി ഡിസംബര്‍ 24 മുതല്‍ 29 വരെ മൈക്ക് അനൌണ്‍സ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്കാരുണ്യ വിപ്ലവത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാമം ആലേഖനം ചെയ്തിട്ടുള്ള വട്ടത്തൊപ്പികളും സുരേഷിന്റെ ചിത്രത്തോടുകൂടിയ ടാഗുകളും പ്ലക്കാര്‍ഡുകളും റെഡിയായിക്കഴിഞ്ഞുകാരുണ്യ വിപ്ലവ ദിനത്തിലെ ഉച്ചഭക്ഷത്തിനുവരെ ഐക്യരൂപ്യം നിഷ്കര്‍ഷിച്ചിട്ടുണ്ട്കഞ്ഞിയും പ്ലാവില കുമ്പിളും പുഴുക്കും അച്ചാറുംഓരോ ബൂത്തുതല സ്ക്വാഡിനുമുള്ള ഉച്ചഭക്ഷണം ആ ബൂത്തിലെ ഓരു വീട്ടുകാര്‍ സ്പോണ്‍സര്‍ചെയ്യും സ്ക്വാഡ് അംഗങ്ങള്‍ക്കുള്ള കുടിവെള്ളം വീടുകളില്‍ തയ്യാറാക്കി വെല്‍ഫെയര്‍ കമ്മിറ്റി സ്റ്റീല്‍ ബോട്ടിലുകളില്‍ വിതരണം ചെയ്യുംപ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആളുകളെ വിവിധ സ്ക്വാഡുകളിലേക്ക് വിന്യസിച്ചുകൊണ്ട് 100 സ്ക്വാഡുകളുടേയും ടീമംഗങ്ങളുടെ പേരും മൊബൈല്‍ നമ്പറുമടങ്ങിയ ലിസ്റ്റ് ഡിസംബര്‍ 26നു പ്രസിദ്ധപ്പെടുത്തുംതുടര്‍ന്ന് ഓരോ ബുത്തുക്യാപ്റ്റന്റെയും നേതൃത്വത്തില്‍ സ്ക്വാഡ് അംഗങ്ങളെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രുപീകരിക്കുംതുടര്‍ന്നുള്ള ദിവസങ്ങളില്‍ കാരുണ്യ വിപ്ലവത്തെക്കുറിച്ചുള്ള വിവരങ്ങളും നിര്‍ദ്ദേശങ്ങളും ഗ്രൂപ്പിലൂടെ പങ്കുവെക്കും.


മൂന്നാംഘട്ടം ബക്കറ്റ് പിരിവ് ., ഫലപ്രഖ്യാപനം
അമ്പലപ്പാറ എല്‍ പി സ്കൂളില്‍ കണ്‍ട്രോള്‍ റൂം ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍റിസപ്ഷന്‍ സെന്റര്‍ എന്നിവ അറേഞ്ച് ചെയ്തിട്ടുണ്ടാകുംഎല്ലാകണ്‍വീനര്‍മാരും കോ ഓര്‍ഡിനേറ്റര്‍മാരും ബൂത്തു ക്യാപ്റ്റന്‍മാരും കൃത്യം മണിക്ക് റിപ്പോര്‍ട്ട് ചെയ്യണംബൂത്തുക്യാപ്റ്റന്‍മാര്‍ തങ്ങളുടെ സ്ക്വാഡിനുള്ള ബക്കറ്റ്തൊപ്പികള്‍പ്ലക്കാര്‍ഡ്ടാഗുകള്‍ എന്നിവ കൈപ്പറ്റി 7.30 നുമുമ്പ് ടീം അംഗങ്ങളെ കണ്ടെത്തണം. 8.30 ന് എല്ലാ ബൂത്തു ക്യാപ്റ്റന്‍മാരും സ്ക്വാഡംഗങ്ങളോടൊപ്പം തങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ബൂത്തിലേക്ക് പോകുംകൃത്യം മണിക്ക് ബക്കറ്റ് വിപ്ലവത്തിനു തുടക്കം കുറിക്കുംബക്കറ്റിലേക്ക് 2000 രൂപ തരാമെന്ന് മുന്‍കൂട്ടി സമ്മതിച്ച വ്യക്തിയുടെ വീട്ടില്‍ നിന്ന് ഓരോ ബൂത്തിലും ജനപ്രതിനിധികളോ പൌരപ്രമുഖരോ ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. 100 ബക്കറ്റുകളിലേക്ക് ആദ്യ സംഭാവന 2000 രൂപ വെച്ച് ആദ്യ മിനിറ്റില്‍ തന്നെ ലക്ഷം രൂപ കളക്ഷനാവും.
വാ മൂടികെട്ടിയ ബക്കറ്റുകളാണ് പിരിവിന് ഉപയോഗിക്കുന്നത്ബാലറ്റ്പെട്ടിയുടെ മോഡലില്‍ പണം നിക്ഷേപിക്കാനുള്ള ഒരു സുഷിരം മാത്രമേ ഉണ്ടാവൂബൂത്തുക്യാപ്റ്റന്‍ പണം സ്വീകരിച്ച് ഗൃഹനാഥന്റെ പേരും തുകയും ഉറക്കെ വിളിച്ചുപറഞ്ഞ് തുക ബക്കറ്റില്‍ നിക്ഷേപിക്കും രണ്ടാമന്‍ അത്യുച്ഛത്തില്‍ ആവര്‍ത്തിക്കുംമൂന്നാമന്‍ എക്സല്‍ ഷീറ്റില്‍ ക്രമ നമ്പര്‍ പേര്തുകആകെ തുക എന്നിവ രേഖപ്പെടുത്തുംഓരോ നിമിഷവും ബക്കറ്റിലേക്ക് വീഴുന്ന തുകയോടൊപ്പം ആകെത്തുകയും ടീമംഗങ്ങള്‍ക്കും എല്ലാവര്‍ക്കും അപ്പപ്പോള്‍ അറിയാംഗൂഗിള്‍ ഷീറ്റില്‍ നാലാമന്‍ ഓരോ വീട്ടില്‍ നിന്നും ബക്കറ്റില്‍ നിക്ഷേപിക്കുന്ന തുക അപ്ഡേറ്റ് ചെയ്യും .ഓരോ നിമിഷവും ബക്കറ്റുകളിലേക്ക് വീഴുന്ന തുക കണ്‍ട്രോള്‍ റൂമിലിരുന്ന് കാണാന്‍ കഴിയും.തുടര്‍ന്ന് ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം നടത്തുന്നതുപോലെ ആകെ പിരിച്ചതുക ഓരോ ബൂത്തിലേയും അതുവരെ പിരിച്ച തുക എന്നിവ വാട്സാപ്പ് ഗ്രൂപ്പിലൂടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും പ്രസിദ്ധപ്പെടുത്തും..
തങ്ങളുടെ ബക്കറ്റിലെ കളക്ഷന്‍ അറിയുന്നതിനോടൊപ്പം ഓരോ സ്ക്വാഡംഗങ്ങള്‍ക്കും മറ്റ് 99 സ്ക്വാഡുകളുടെയും കളക്ഷന്‍ വിവരം കിട്ടിക്കൊണ്ടേയിരിക്കുംബൂത്തിലെ മുഴുവന്‍ വീടുകളും പിരിച്ചുകഴിഞ്ഞാല്‍ സ്ക്വാഡംഗങ്ങള്‍ തങ്ങള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കിയിട്ടുള്ള വീട്ടിലെത്തി കഞ്ഞികുടിച്ച് നേരെ അമ്പലപ്പാറ എല്‍ പി സ്കൂളിലെത്തും അവിടെ സജ്ജീകരിച്ചിട്ടുള്ള ക്ലാസ്സ്മുറികളില്‍ വച്ച് ടീമംഗങ്ങളെല്ലാവരും ചേര്‍ന്ന് ബക്കറ്റ് തുറന്ന് തുക എണ്ണിത്തിട്ടപ്പെടുത്തുംഅതിനുശേഷം കളക്ഷന്‍ സെന്ററില്‍ തുക ഏല്‍പ്പിച്ച് രസീത് വാങ്ങുംതുടര്‍ന്ന് ടീമംഗങ്ങളെല്ലാവരും ചേര്‍ന്ന് വേദിയില്‍ കേറിടീം ക്യാപ്റ്റന്‍ തങ്ങള്‍ പിരിച്ച ആകെ തുക പ്രഖ്യാപിക്കുന്നതിനോടൊപ്പം പിരിവിന്റെ അനുഭവങ്ങളും പങ്കുവെക്കുംഓരോ ടീം ക്യാപ്റ്റനും അനുവദനീയമായ സമയം മിനിറ്റാണ്ഇടയ്ക്കിടക്ക് കലാപരിപാടികളുംനാടന്‍പാട്ടും അരങ്ങേറുംഒന്നരമാസത്തെ അനുഭവങ്ങള്‍ കണ്‍വീനര്‍മാരും കോ ഓര്‍ഡിനേറ്റര്‍മാരും ജന പ്രതിനിധികളും പങ്കുവെക്കും. 3 മിനിറ്റാണ് ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന പരമാവധി സമയംഅവസാനം പിരിവിന്റെ അന്തിമ ഫലം ചെയര്‍മാന്‍ പ്രഖ്യാപിക്കുംപിരിച്ച തുക അവിടെ വെച്ചുതന്നെ ബാങ്കിന്റെ പ്രതിനിധികള്‍ ഏറ്റുവാങ്ങും.
ശുഭം...

contact :

E.B.RAMESH,
CHAIRMAN,
DAYA CHARITABLE TRUST,
PERINGOTTUKURISSI
(REG NO. 3/IV/2015 & 12/IV/2017)
ACCTD 3817 A / 09/18-19 T-0132/80G
Phone : 97 44 95 97 56
70 12 91 35 83

"ജീവകാരുണ്യത്തിന്റെ ജനകീയ ബക്കറ്റ് വിപ്ലവം..."

"ജീവകാരുണ്യത്തിന്റെ
ജനകീയ ബക്കറ്റ് വിപ്ലവം..."
=======================

       കഴിഞ്ഞ 5 വർഷക്കാലമായി ജീവകാരുണ്യ രംഗത്ത് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്ന
പെരിങ്ങോട്ടുകുർശി ആസ്ഥാനമായ
 "ദയ ചാരിറ്റബിൾ ട്രസ്റ്റ്" 2018 ൽ ആവിഷ്കരിച്ച ഒരു സിദ്ധാന്തം...

       ജീവിക്കണമെങ്കിൽ   അവയവമാറ്റം അനിവാര്യം എന്ന് ഡോക്ടർമാർ വിധിയെഴുതിയ രോഗികൾക്ക്‌,  ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും പണമില്ലാതെ മരിക്കേണ്ടി വരുന്ന അവസ്ഥ മാറ്റിയെടുക്കാൻ...
അതാത് പഞ്ചായത്തുകളിലെ ജനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിച്ചുകൊണ്ട്,  ഒരു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധം,  പഞ്ചായത്ത്‌ കമ്മിറ്റി,,
വാർഡ് കമ്മിറ്റികൾ,,  ബൂത്ത്‌ കമ്മിറ്റികൾ,,, എന്നിവ രൂപീകരിച്ച് സുമനസ്സുകളായ ജനങ്ങളുടെ മുന്നേറ്റത്തിലൂടെ വൻ പ്രചരണം നടത്തികൊണ്ട്,   രണ്ടായിരത്തോളം ആളുകൾ നൂറോളം സ്‌ക്വഡുകളായി, സീൽ ചെയ്ത ബക്കറ്റുകളായി ഒരേ ദിവസം 9 മണി മുതൽ 3 മണി വരെ  പഞ്ചായത്തിലെ എല്ലാ വീടുകളിലും കയറി ബക്കറ്റിലുടെ സുതാര്യമായ ധനസമാഹരണം എന്നതാണ്,  "ജീവകാരുണ്യത്തിന്റെ ജനകീയ ബക്കറ്റ് വിപ്ലവം" എന്നതിന്റെ  വിവക്ഷ...
   
       ആദ്യത്തെ കാരുണ്യ വിപ്ലവം 2018 ഏപ്രിൽ 22 ന് (ഞായർ) തൃശൂർ ജില്ലയിലെ പഴയന്നൂർ "എളനാട് കണ്ണന്" കരൾ മാറ്റിവെക്കുന്നതിനായിരുന്നു...
        ബക്കറ്റുകളിൽ വീണ പത്തര ലക്ഷം ഉൾപ്പെടെ,  30 ലക്ഷത്തിൽ കൂടുതൽ തുക സമാഹരിച്ച് കണ്ണന്റെ  കരൾമാറ്റ ശസ്ത്രക്രിയ നടത്തി...
     കണ്ണൻ ഇന്ന് ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ദയയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു...
       കണ്ണന്റെ ശസ്ത്രക്രിയ വിജയിച്ചതിന്റെ ഒന്നാം വാർഷികത്തിൽ,  പഴയന്നൂരിൽ
"ദയക്ക്‌ നൽകിയ ആദരവ് 2018" എന്ന ചടങ്ങിൽ വെച്ച് ബഹു: ചേലക്കര എം.എൽ.എ. ശ്രീ. പ്രദീപ്‌കുമാർ അവർകളുടെ സാന്നിധ്യത്തിൽ,  ദയ യുടെ അഡ്മിൻ പാനൽ മെമ്പർ "സീതാതമ്പി" പ്രഖ്യാപിച്ചു,,,
കോട്ടായിയിലെ  "ജയകൃഷ്ണൻ എന്ന 18 വയസ്സുകാരൻ" കിഡ്നി രോഗിക്ക്‌ ഞാൻ എന്റെ കിഡ്നി സമ്മാനിക്കുന്നു എന്ന്...
 അങ്ങിനെ രണ്ടാമത്തെ ബക്കറ്റ് വിപ്ലവത്തിന് കളമൊരുങ്ങി...
 2019 ഒക്ടോബർ 27 ന് ഞായർ രാവിലെ 9 മണി മുതൽ 3 മണി വരെ  6 മണിക്കൂർ നേരം കോട്ടായി പഞ്ചായത്തിലെ 15 വാർഡ് കളിൽ,  2246 പേർ,  76 സ്‌ക്വഡുകൾ,  76 ബക്കറ്റുകളിൽ സമാഹരിച്ചത് 15 ലക്ഷം രൂപ...
        കൊടുവായൂരിലെ എ.കെ.നാരായണേട്ടന്റെ സംഭാവന 5 ലക്ഷം  ഉൾപ്പെടെ,  35 ലക്ഷത്തോളം രൂപ ജയകൃഷ്ണന്  വേണ്ടി സമാഹരിച്ച് ഡിസംബർ 10 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു...
     ജയകൃഷ്ണനും സീതാതമ്പിയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി സുഖമായിരിക്കുന്നു...
      ജയകൃഷ്ണന് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും വീട് നിർമാണത്തിനും ചിലവ് വരുന്ന തുകക്ക്‌ ശേഷം വരുന്ന,  ഏഴര ലക്ഷം രൂപ കോട്ടായി പഞ്ചായത്തിലെ അർഹതപ്പെട്ട അശരണരായ പലർക്കായി പങ്കുവെച്ചു...

          അതെ, ദയക്ക് വിശ്രമിക്കാൻ നേരമില്ല...

          അടുത്ത കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി,
ദയയുടെ മൂന്നാമത്തെ ബക്കറ്റ് വിപ്ലവം ഈ വരുന്ന ഞായറാഴ്ച (29/12/2019) രാവിലെ 9 മണി മുതൽ അമ്പലപ്പാറ അംബേദ്കർ കോളനിയിലെ സുരേഷിന് വേണ്ടി...
     അമ്പലപ്പാറയിലെ നന്മ മനസ്സുകൾ തയ്യാറായിക്കഴിഞ്ഞു,
 സുരേഷിന്റെ ജീവൻ രക്ഷിക്കാൻ...
3 വയസ്സ്കാരി "മഞ്ചാടി മോൾക്ക്" അവളുടെ അച്ഛനെ തിരിച്ചു കൊടുക്കാൻ...
    എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു...

      സുമനസ്സുകൾ സഹകരിച്ചാൽ ഇനിയും  ഒരുപാട് ജീവനുകൾ തിരിച്ചു പിടിക്കാൻ നമ്മുക്ക് കഴിയും...

                ശുഭപ്രതീക്ഷയോടെ...
                ശങ്കർജി,  കോങ്ങാട്
        ദയ ട്രസ്റ്റ് ഉന്നതാധികാര സമിതി&
                പബ്ലിസിറ്റി കൺവീനർ
                  Mob: 9846812009

നന്മയുടെ കാരുണ്യ വിപ്ലവത്തിൽ പങ്കാളികളാവാൻ താത്പര്യമുള്ളവർ 25/12/2019ന് വൈകീട്ട് 9 മണിക്ക് മുമ്പ്

https://docs.google.com/forms/d/1lXnbuY3c8qRJZhDFj_hySFuIelnBEt9EZu0gTS6GH24/edit?chromeless=1







ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റി വെക്കലിന് വിധേയനാവുന്ന അമ്പലപ്പാറയിലെ സുരേഷിൻടെ ജീവൻ രക്ഷിക്കാൻ വേണ്ടി നാടൊരുമിക്കുന്നു. ഡിസംബർ 29 ഞായറാഴ്ച കാലത്ത് 9 മണി മുതൽ വൈകീട്ട് 3 മണി വരെ 2000 പേർ നൂറിലധികം സ്ക്വാഡുകളായി പിരിഞ്ഞ് 100 ബക്കറ്റുകളുമായി അമ്പലപ്പാറ പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങുന്നു. 6 മണിക്കൂർ കൊണ്ട് 20 ലക്ഷം രൂപ സമാഹരിക്കുക എന്ന വലിയ ലക്ഷ്യവുമായി... കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള നൂറുകണക്കിന് സുമനസ്സുകൾ പങ്കെടുക്കുന്നു. നന്മയുടെ ഈ കാരുണ്യ വിപ്ലവത്തിൽ പങ്കാളികളാവാൻ താത്പര്യമുള്ളവർ 25/12/2019ന് വൈകീട്ട് 9 മണിക്ക് മുമ്പ് താഴെ കൊടുത്തിരിക്കുന്ന ഫോമിൽ വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
                    ചെയർമാൻ
           ദയ ചാരിറ്റബിൾ ട്രസ്റ്റ്

NCC & N.S.S മറ്റുളള ക്ലബ് വോളണ്ടീയേഴ്സിന് I.T അവസരം...

NCC & N.S.S  മറ്റുളള ക്ലബ്  വോളണ്ടീയേഴ്സിന്   I.T അവസരം...


പ്രിയപ്പെട്ടവരെ, അമ്പലപ്പറയിലെ സുരേഷിന് വൃക്കമാറ്റിവെക്കലുമായി 29.12.2019 ന് പഞ്ചായത്തിലെ 100 ബൂത്തുകളിൽ നന്മയുടെ ബക്കറ്റ് പിരിവ് ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ഈ ബക്കറ്റ് പിരിവിന്റെ തുക അപ്പപ്പോൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലേക്കായി 100 , IT അസിസ്റ്റന്റ് മാരെ ആവശ്യം ഉണ്ട്. തികച്ചും സാമൂഹ്യ സേവനമായ ഈ പരിപാടിയിൽ സേവനമനോഭാവമുള്ള 100,  IT വോളണ്ടീയേഴ്സ്‌നെ ആവശ്യമുണ്ട്. ആൻട്രോയ്ഡ് മൊബൈൽ ഉപയോഗിക്കുന്നതിൽ താല്പര്യം ഉള്ളവർ എത്രയും പെട്ടന്നു


https://docs.google.com/forms/d/15wbChxO0JX5mlmN00bNFfC2zZjE6X6wugVcaEqBlZgY/edit?chromeless=1



എന്ന ഫോമിൽ 25.12.19 തിയതിക്കകം രജിസ്റ്റർ ചെയ്യേണ്ടതാണ്..


ഈ നന്മ വിപ്ലവത്തിൽ പങ്കു ചേരൂ... ഒരു ജീവൻ രക്ഷിക്കൂ....

സുരേഷ് ചികിത്സാ സഹായ നിധി വാർഡ് കമ്മറ്റികൾ

സുരേഷ് ചികിത്സാ സഹായ നിധി
----------------------------------------
ward 2 കൂനൻ മല മൂന്നാമത്തെ ബൂത്ത് കമ്മിറ്റി
ഇന്ന്19-12-2019 വൈകുന്നേരം 5.00 മണിക്ക് സെൻട്രൽ സ്കൂൾ പരിസരം അച്ചുതൻ ശ്രീവത്സം അവർകളുടെ വീട്ടിൽ വെച്ചും നാലാമത്തെ ബൂത്ത് കമ്മിറ്റി മാളികാവ് പരിസരം ആലിക്കൽ പടി ഇന്ന് വൈകുന്നേരം 6.30നും കൂടാൻ തീരുമാനിച്ചിട്ടുണ്ട് ആയതിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥനയോടെ
വാർഡ് 2കൂനൻമല കോഡിനേറ്റർ സത്യനാരായണൻ
‌ഒരു ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാനുള്ള ഈ പുണ്യ പ്രവർത്തിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അഭ്യർത്ഥിക്കുന്നു

വാർഡ് 15 ബൂത്ത് കമ്മറ്റികൾ



വാർഡ് 16 ബൂത്ത് കമ്മിറ്റി

വാർഡ് 16 ബൂത്ത് കമ്മിറ്റി


രണ്ടാo വാർഡിൽ നടന്ന മൂന്നാമത്തെ ബൂത്ത് യോഗം

രണ്ടാo വാർഡിൽ നടന്ന മൂന്നാമത്തെ ബൂത്ത് യോഗം
അമ്പലപ്പാറ സെൻട്രൽ സ്കൂൾ പരിസരത്ത് വെച്ച്

കണ്ണമംഗലം വാർഡിലെ ആദ്യ ബൂത്ത്തല യോഗം

കണ്ണമംഗലം വാർഡിലെ ആദ്യ ബൂത്ത്തല യോഗം

മുണ്ടിയൻ കാവ് മൈതാനിയിൽ വെച്ച് നടന്നു ' വാർഡ് മെമ്പർ സദാനന്ദർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗത്തു നിന്നും ശ്രീ' ബൈജു കോട്ടായി, ശ്രീ.ജനാർദ്ദനൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ബൂത്ത്തല പ്രവർത്തനങ്ങൾക്ക് വേണ്ട സംഘടനാ സംവിധാനത്തിന് രൂപം നൽകി.

7 ആം വാർഡ് (പാലാരി) ന്റെ ആദ്യത്തെ ബൂത്ത്‌ കമ്മിറ്റി രൂപീകരണം

പ്രിയരേ...

          ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അമ്പലപ്പാറ സുരേഷിന്റെ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കും തുടർചികിത്സക്കും വേണ്ടി അമ്പലപ്പാറ ചികിത്സാ സഹായ നിധി 29/12/2019  ന് നടത്താൻ പോകുന്ന "കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം" പദ്ധതിയുടെ
 ഭാഗമായി അമ്പലപ്പാറ പഞ്ചായത്തിൽ 100 ബൂത്ത്‌ കമ്മിറ്റികൾ   രൂപീകരിക്കുന്നു...

        അതിന്റെ ഭാഗമായി 7 ആം വാർഡ് (പാലാരി) ന്റെ ആദ്യത്തെ ബൂത്ത്‌ കമ്മിറ്റി  രൂപീകരണം ഇന്ന് (18/12/2019) വൈകുന്നേരം 5 മണിക്ക്
വേങ്ങശ്ശേരി മഹിളാസമാജത്തിൽ വെച്ച് ചേരുന്നു...

 യോഗത്തിൽ താങ്കളുടെയും സുഹൃത്തുക്കളുടെയും സജീവ സാന്നിധ്യം ഉണ്ടാവണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

-shankarji-

നമ്മൾ നന്മ നിറഞ്ഞ വഴികളിലൂടെ....


ദയയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.......... HOLY BROTHERS വലിയപറമ്പ്.....

ദയയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു..... ഞങ്ങളുടെ നാട്ടിലെ ഒരു കുട്ടിക്ക്(ഇപ്പോൾ RCC യിൽ ചികിത്സയിൽ കഴിയുന്ന) സജീവ് എന്ന കുട്ടിക്ക് വേണ്ടി ഞങ്ങളുടെ പ്രദേശത്തുമാത്രം ദയയുടെ അതെ ബക്കറ്റ്‌ വിപ്ലവത്തെ പിൻപറ്റി നടത്തിയ   ഫണ്ട് പിരിവിൽ ഞങ്ങൾക്ക് ആ കുട്ടിക്ക് 30000 രൂപ പിരിച് എടുക്കാൻ കഴിഞ്ഞു, അതിൽ ഞങ്ങൾ Holy Borthers വലിയപറമ്പ്, കോട്ടായി നിങ്ങളോട് വലിയ കടപ്പാട് അറിക്കുന്നു......

ദയയുടെ ഈ മാതൃക കൂടുതൽ ആളുകൾ പിൻപറ്റാൻ സാധിക്കട്ടെ എന്നും ദയ കൂടുതൽ ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ എന്നും ഞങ്ങൾ ആശംസിക്കുന്നു....

..... HOLY BROTHERS വലിയപറമ്പ്.....

കടമ്പൂർ (5 വാർഡ്). 1. മത്തെ ബൂത്ത്‌ കമ്മിറ്റി

ആവേശകരമായ തുടക്കം...
=======================
          ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അമ്പലപ്പാറ സുരേഷിന്റെ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കും തുടർചികിത്സക്കും വേണ്ടി അമ്പലപ്പാറ ചികിത്സാ സഹായ നിധി 29/12/2019  ന് നടത്താൻ പോകുന്ന കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം പദ്ധതിയുടെ
 ഭാഗമായി അമ്പലപ്പാറ പഞ്ചായത്തിൽ 100 ബൂത്ത്‌ കമ്മിറ്റികൾ   രൂപീകരിക്കുന്നു...

        അതിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യത്തെ ബൂത്ത്‌ കമ്മിറ്റി (വാർഡ് 5- കടമ്പൂർ ബൂത്ത്‌) രൂപീകരണം ഇന്നലെ (14/12/2019) വൈകുന്നേരം 6.30 മണിക്ക്
 വളരെ ആവേശകരമായ ജനപങ്കാളിത്തത്തോടെ കടമ്പൂർ കടലേ കാവ് അയ്യപ്പൻ ക്ഷേത്ര അന്നദാന ഹാളിൽ വെച്ച് നടന്നു...

      * 80 സുമനസ്സുകൾ പങ്കടുത്ത യോഗത്തിൽ  കോർഡിനേറ്റർ വിജയേട്ടൻ സ്വാഗതം ആശംസിച്ചു.*
വാർഡ് മെമ്പർ വിജി ത അധ്യക്ഷത വഹിച്ചു.
ദയ ഉന്നതാധികാര സമിതി അംഗം
 ശങ്കർജി കോങ്ങാട് പദ്ധതി വിശദീകരിച്ചു...
കൺവീനർ രോഹിത് നന്ദി രേഖപെടുത്തി.. 5  വാർഡ് ഒന്നാം ബൂത്തിന്റെ*
*ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ , It എക്സ്പെർറ്റ്ഷാനി
എന്നിവരടങ്ങുന്ന സ്‌ക്വഡ് രൂപീകരിച്ചു...

കടമ്പൂർ (5 വാർഡ്). 2. മത്തെ ബൂത്ത്‌ കമ്മിറ്റി മുളയംകുളത്തിനെ സമീപം

ആവേശകരമായ തുടക്കം...
          ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അമ്പലപ്പാറ സുരേഷിന്റെ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കും തുടർചികിത്സക്കും വേണ്ടി അമ്പലപ്പാറ ചികിത്സാ സഹായ നിധി 29/12/2019  ന് നടത്താൻ പോകുന്ന കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം പദ്ധതിയുടെ
 ഭാഗമായി അമ്പലപ്പാറ പഞ്ചായത്തിൽ 100 ബൂത്ത്‌ കമ്മിറ്റികൾ   രൂപീകരിക്കുന്നു...

        അതിന് തുടക്കം കുറിച്ചു കൊണ്ട് കടമ്പൂർ (5 വാർഡ്). 2. മത്തെ ബൂത്ത്‌ കമ്മിറ്റി മുളയംകുളത്തിനെ സമീപം പ്ലാവഴി രജേഷിന്റ് വീട്ടിൽ വെച്ചും 3 മണിക്കും 3. മത്തെ ബൂത്ത്  യോഗം 4.30. നെ കൊണ്ടേത്ത് ഭാർഗവി അമ്മയുടെ വീട്ടിൽ വെച്ചും* 4 ാം മത്തെ യോഗം 6. മണിക്ക് TP കോളനിക്കകത്ത് സാംസ്കാരിക നിലയത്തിൽ വെച്ചും*
 വളരെ ആവേശകരമായ ജനപങ്കാളിത്തത്തോടെ കടമ്പൂർ 3 ബൂത്ത് യോഗങ്ങളും നടന്നു...

      * 3 ബൂത്തുകളിലും കൂടി 150 ഓളം സുമനസ്സുകൾ പങ്കടുത്ത യോഗത്തിൽ  2, 3 ബൂത്തുകളിലെ കോർഡിനേറ്റർ വിജയേട്ടൻ. 4 ാം ബൂത്തിൽ യുവ രശ്മി ക്ലബ് സെക്രട്ടറി സുധീർ എന്നിവർ സ്വാഗതം ആശംസിച്ചു.*
* 3 യോഗങ്ങളിലും വാർഡ് മെമ്പർ വിജിത അധ്യക്ഷത വഹിച്ചു.*
ദയ ഉന്നതാധികാര സമിതി അംഗം
 ശങ്കർജി കോങ്ങാട്, പത്മനാഭൻ മാഷ്, എന്നിവർ പദ്ധതി വിശദീകരിച്ചു...
കൺവീനർ രോഹിത് നന്ദി രേഖപെടുത്തി.. 5 വാർഡ് ഒന്നാം ബൂത്തിന്റെ*
*ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ , It എക്സ്പെർറ്റ്.
എന്നിവരടങ്ങുന്ന സ്‌ക്വഡ് രൂപീകരിച്ചു... 5. വാർഡ് കടമ്പൂരിലെ മുഴുവൻ ബൂത്ത് യോഗങ്ങളും നല്ല ജനപങ്കാളിത്തോട് അവസാനിച്ചു.

ജയകൃഷ്ണൻ ചികിത്സാ സഹായ നിധിയെ കുറിച്ചു...


മനുഷ്യ ജന്മോദ്ദേശ്യത്തിന്റെ ഏറ്റവും സാർത്ഥകമായ ഒരു മഹത്തായ കാര്യത്തിനു വേണ്ടി രൂപീകരിച്ച ഈ കൂട്ടായ്മ അതിന്റെ രൂപീകരണോദ്ദേശ്യം വളരെ ഭംഗിയായി നിർവ്വഹിച്ച് ലക്ഷ്യപ്രാപ്തി നേടിയിരിക്കുന്ന ഈ വേളയിൽ, ഈ കൂട്ടായ്മ വിടവാങ്ങുമ്പോൾ ഇതിൽ അംഗമായ ഓരോ സുമനസ്സുകളോടും ആദ്യം തന്നെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ.. ... ഒരു ജീവൻ തിരിച്ചുപിടിക്കാനായി നാം ഒത്തൊരുമിച്ച് ഒരേ മനസ്സോടെ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് നടത്തിയ ധീരമായ പോരാട്ടം സർവ്വേശ്വരന്റെ അനുഗൃഹത്താൽ വിജയം നേടിയതിന്റെ ആത്മ നിർവൃതിയിൽ നിൽക്കുമ്പോൾ ഈ സൽപ്രവർത്തിയുടെ ചെറിയ ഒരു ഭാഗമെങ്കിലും ആകാൻ കഴിഞ്ഞത് ജീവിത പുണ്യമായി കരുതുന്നു.അതു പോലെ ഈ കൂട്ടായ്മയിലെ അംഗങ്ങൾ നൽകിയ ആവേശവും ഊർജ്ജവും വാക്കുകൾക്കതീതമായിരുന്നു. ലക്ഷ്യം നേടുന്നതു വരെ നിങ്ങൾ നൽകിയ ഈ ഉറച്ച പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഇനിയും ഇതുപോലെ ആരാരുമില്ലാത്ത ദൈന്യത അനുഭവിക്കുന്ന നിരാലംബജീവിതങ്ങളെ നിരാശയുടെ പടുകുഴിയിൽ നിന്നും ആശയുടെ പുതു കിരണങ്ങളേകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഇതു പോലെയുള്ള ,കൂട്ടായ്മകൾക്കാവട്ടെ... അണ്ണാൻ കുഞ്ഞും തന്നാലായത്, എന്ന രീതിയിൽ ഇതിന്റെ ഭാഗമായ എല്ലാ വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും എല്ലാം ജഗദീശ്വരന്റെ അനുഗൃഹം ഉണ്ടാകുമാറാകട്ടെ🙏🙏🙏🙏

അമ്പലപ്പാറയിലെ നന്മ വിപ്ലവത്തിൽ അണിചേരൂ....


ഇവിടെ ക്ലിക്ക് ചെയ്യൂ...

https://docs.google.com/forms/d/1lXnbuY3c8qRJZhDFj_hySFuIelnBEt9EZu0gTS6GH24/edit?chromeless=1

ഏഴൈക്കെല്ലാം സ്വന്തക്കാരൻ ഡാ


“””””””””””””””””””””””””””””
അമ്പലപ്പാറ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനെ പ്രതിനിധാനം ചെയ്തുകൊണ്ട് 16 ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ നാളെ കാലത്ത് 7.30 മുതൽ വൈകീട്ട് 7.30 വരെ കാരുണ്യയാത്ര നടത്തി ഓടിക്കിട്ടിയ തുക മുഴുവൻ അമ്പലപ്പാറ ചികിത്സാ സഹായ നിധിയുടെ ആദ്യ ഗുണഭോക്താവായ സുരേഷിന്റെ വൃക്ക മാറ്റിവെക്കലിനായി കൈമാറുന്നു. കാരുണ്യയാത്രയിൽ പങ്കാളികളായി പരമാവധി സഹായം നൽകി ഈ ജീവൻ രക്ഷാ ദൗത്യത്തിൽ  പങ്കാളികളാവണമെന്ന് പ്രിയപ്പെട്ട അമ്പലപ്പാറ നിവാസികളോട് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. ഒപ്പം ഈ കാരുണ്യയാത്രയ്ക്ക് ചുക്കാൻ പിടിക്കുന്ന മുഴുവൻ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾക്കും ബിഗ് സല്യൂട്ട് .

കാരുണ്യത്തിന്റെ കൈത്താങ്ങായി ഇവർ

 🙏🙏🙏🙏🙏....
ഇന്ന് 16.12.19 ഇരു വൃക്കകളും പ്രവർത്തനം നിലച്ചു ആഴ്ച്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്ത് ജീവിതം നിലനിർത്തുന്ന അംബേദ്കർ കോളനിയിൽ സുരേഷിന്  വൃക്ക മാറ്റിവക്കാൻ വേണ്ടി  ധനസഹായം രൂപീകരിക്കാൻ ദയാ ചാരിറ്റബിൾ ട്രസ്റ്റിനൊപ്പം നിറഞ്ഞ മനസ്സുമായി ഇന്നത്തെ മുഴുവൻ വരുമാനവും നൽകാൻ തയ്യാറായ അമ്പലപ്പാറ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനിലെ ഈ സഹോദരങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി 🙏ഈ കാരുണ്യ യാത്രയിൽ പങ്കാളികളാവുക ഇവർക്കു വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏

പ്രിയമുള്ള സീതാജി, കരുതലോടെ സുധാമ്മ"

"പ്രിയമുള്ള സീതാജി, കരുതലോടെ സുധാമ്മ"

   ഇന്നലെ(13/12/2019) ഉച്ചതിരിഞ്ഞ് 3 മണിയോടെ ഓഫീസിൽ നിന്നുമിറങ്ങി. ബൈക്കിൽ നേരെ എറണാകുളത്തോട്ട് വെച്ചു പിടിച്ചു.
 
   സീതാതമ്പി ജയകൃഷ്ണന് ൮ക്ക സമ്മാനിച്ചിട്ട് നാലാം ദിനമാണ്. ഓപ്പറേഷന്റെ തലേന്ന് രാത്രിയിൽ ആശുപത്രിയിൽ തമ്മിൽ കണ്ട് പിരിഞ്ഞതാണ്. അന്നു കണ്ടതിനേക്കാൾ ആത്മവിശ്വാസവും, സന്തോഷവും നിറഞ്ഞു തുളുമ്പുന്ന ആ മുഖം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

   സർജറിയുടെ ഭാഗമായുണ്ടായിട്ടുള്ള ചെറിയ വേദനയും ഗ്യാസിന്റെ പ്രശ്നങ്ങളും വകവെക്കാതെ ജയകൃഷ്ണനെ കുറിച്ചും, മുന്നോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന സീതാജിയെ കണ്ടപ്പോൾ അവരെ പരിചയപ്പെട്ടതെന്നാണെന്ന് ഓർത്തെടുക്കുവാൻ ശ്രമിക്കുകയായിരുന്നു ഞാൻ.

   എനിക്ക് തോന്നുന്നു ... ദയ ട്രസ്റ്റ് ചെയർമാൻ രമേഷ് സാറിന്റെ ക്ഷണപ്രകാരം രാജേഷിന് അവർ നിർമ്മിച്ച ദയാഭവനം സമ്മാനിക്കുന്ന ചടങ്ങിലേക്കുള്ള യാത്രയിൽ തൃശൂർ മണ്ണുത്തിയിൽ നിന്നും എന്നെ സീതാ ജിയുടെ കാറിൽ കൂടെ കൂട്ടിയതാണ്.

   അന്ന് തുടങ്ങിയ ആ യാത്ര പിന്നെ പല പല പ്രോഗ്രാമുകൾ കടന്ന് എളനാട്ടിലെ കണ്ണന്റെ കരള് മാറ്റി വെക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരൊരുമിച്ച് പിരിവിനിറങ്ങിയ ആ ദിവസം(22/4/2018) ....

   നീരുവന്ന കാലുമായി കോട്ടയത്ത് നിന്നും തലേന്നു തന്നെ എളനാട്ടിലെത്തി, പിറ്റേന്ന് പിരിവിനിറങ്ങി ആദ്യാവസാനം ടീമിനാകെ ഉണർവ്വ് നൽകി ആവേശപൂർവ്വം ആത്മാർത്ഥതയോടെ കൂടെ നിന്ന സീതാജി അന്നേ ആ നാട്ടുകാരുടേയും ദയ കുടുംബാംഗങ്ങളുടേയും എന്നപോലെ എന്റേയും മനസ്സിലിടം പിടിച്ചിരുന്നു.

   ഒരു കുസൃതിക്കുട്ടിയായി, എല്ലായ്പ്പോഴും എല്ലാ കാര്യങ്ങളിലും, സ്നേഹത്തോടെ ആവേശത്തോടെ ദയക്കൊപ്പം പ്രവർത്തിച്ചു കൊണ്ടിരുന്ന സീതാജിക്കുള്ളിൽ നിന്നും, കാരുണ്യത്തിന്റെ സ്നേഹത്തിന്റെ ത്യാഗത്തിന്റെ അടുത്ത കുത്തൊഴുക്കായിരുന്നു ...കോട്ടായിയിലെ, മതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട വൃക്കരോഗിയായ ജയകൃഷ്ണനെ തന്റെ മക്കളിലൊരാളായി കണ്ട് തന്റെ വൃക്കകളിലൊന്ന് പകുത്തുനൽകുവാനുള്ള ആ ധീരമാർന്ന തീരുമാനം.

   അത്ര പെട്ടെന്നൊന്നും ഒരാൾക്കങ്ങിനെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ എട്ട് വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരവയവ ദാതാവായ എനിക്കുറപ്പുണ്ട്.

   ഇന്നും, സ്വന്തം ചോരയിൽപ്പെട്ടവർക്കു പോലും അവയവം പകുത്തു നൽകാൻ തയ്യാറാകാത്ത, വലിയൊരു സമൂഹത്തിന് മുന്നിലേക്ക് സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, നന്മയുടെ ഉറവ വറ്റാത്ത ഓർമ്മപ്പെടുത്തലാണ് സീതാതമ്പിയെന്ന അമ്മ .

   ആ അമ്മയുടെ വിലമതിക്കാനാവാത്ത നന്മയിലേക്കുള്ള വഴിയിൽ ഒരു കൂട്ടായിരിക്കുവാൻ ദയ ട്രസ്റ്റിനെന്ന പോലെ എനിക്കും അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.

   ഒപ്പം സീതാജിയുടെ ത്യാഗത്തിന് കൂട്ടിരിക്കാൻ, തന്റെ കുടുംബത്തേയും, ജോലിയേയും കുറച്ച് നാളത്തേക്ക് മാറ്റി വെച്ച്, സീതാജിയുടെ എല്ലാ നന്മകൾക്കും, കുറുമ്പുകൾക്കും കരുതലോടെ ആശുപത്രിയിൽ കൂട്ടിരിക്കുന്ന സീതാജിയുടെ  പ്രിയസഹോദരി സുധാമ്മക്കും ഒപ്പം സീതാജിക്കും മുന്നിൽ നമിക്കുന്നു ഞാനും .

   ജയകൃഷ്ണൻ സുഖമായിരിക്കുന്നു. അവനെ സ്നേഹിക്കുന്നവരോട് പറയുവാനുള്ളത് .... അടുത്ത മൂന്നു മാസത്തേക്ക് അവനെ നേരിൽ കാണാൻ ശ്രമിക്കാതിരിക്കുക. നമ്മളിലുള്ള ഒരു ജലദോഷം മതി.... ആ ജീവനും ജീവിതവും വീണ്ടും ദുരിത പൂർണ്ണമാകാൻ .
   പ്രാർത്ഥിക്കുക .... അവർക്കു വേണ്ടി,
സ്നേഹത്തോടെ,

 അജിത്ത് നാരങ്ങളിൽ

അമ്പലപ്പാറ പഞ്ചായത്തിൽ 100 ബൂത്ത്‌ കമ്മിറ്റികൾ രൂപീകരിക്കുന്നു

ആവേശകരമായ തുടക്കം...
=======================
          "ദയ ചാരിറ്റബിൾ ട്രസ്റ്റി"ന്റെ നേതൃത്വത്തിൽ അമ്പലപ്പാറ സുരേഷിന്റെ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കും തുടർചികിത്സക്കും വേണ്ടി അമ്പലപ്പാറ ചികിത്സാ സഹായ നിധി 29/12/2019  ന് നടത്താൻ പോകുന്ന "കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം" പദ്ധതിയുടെ
 ഭാഗമായി അമ്പലപ്പാറ പഞ്ചായത്തിൽ 100 ബൂത്ത്‌ കമ്മിറ്റികൾ   രൂപീകരിക്കുന്നു...

        അതിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യത്തെ ബൂത്ത്‌ കമ്മിറ്റി (വാർഡ് 2 - കടമ്പൂർ ലക്ഷം വീട് ബൂത്ത്‌) രൂപീകരണം ഇന്ന് (12/12/2019) വൈകുന്നേരം 4.30 മണിക്ക്
 വളരെ ആവേശകരമായ ജനപങ്കാളിത്തത്തോടെ ലക്ഷം വീട് അംഗൻവാടിയിൽ വെച്ച് നടന്നു...

      മുപ്പതിലധികം സുമനസ്സുകൾ പങ്കടുത്ത യോഗത്തിൽ  വാർഡ് മെമ്പർ രമാദേവി സ്വാഗതം ആശംസിച്ചു.
വാർഡ് കൺവീനർ ലക്ഷ്മി മോഹൻ അധ്യക്ഷത വഹിച്ചു.
ദയ ഉന്നതാധികാര സമിതി അംഗം
 ശങ്കർജി കോങ്ങാട് പദ്ധതി വിശദീകരിച്ചു...
ജനറൽ കൺവീനർ രാധാകൃഷ്ണൻ തോട്ടത്തിൽ, ഉമ്മർ, രാജേഷ് പാഠശാല എന്നിവർ സംസാരിച്ചു...
വാർഡ് കോർഡിനേറ്റർ സത്യനാരായണൻ നന്ദി രേഖപ്പെടുത്തി.

രണ്ടാം വാർഡ് ഒന്നാം ബൂത്തിന്റെ
ക്യാപ്റ്റൻ:              രേഖ
വൈസ് ക്യാപ്റ്റൻ: അമ്പിളി
IT എക്സ്പെർറ്റ്:    ഷാനി
എന്നിവരടങ്ങുന്ന സ്‌ക്വഡ് രൂപീകരിച്ചു...

    യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു...


സീതച്ചേച്ചി..... വാക്കുകളില്ല നിങ്ങളെ പറ്റി പറയാൻ..


അവയവ ദാന ചരിത്രത്തിൽ ഇത്‌ നാഴികക്കല്ല്....

*ഇന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ.മാമ്മൻ എം ജോൺ ന്റെ നേതൃത്വത്തിൽ നടന്ന ജയകൃഷ്ണൻ ന്റെ  വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നു...

      സീതാജിയെയും ജയകൃഷ്ണനെയും ICU വിലേക്ക് മാറ്റിയിരിക്കുന്നു...

      10/12/2019... ഇന്ന്
ദയ ചാരിറ്റബിൾ ട്രസ്റ്റിന്,,,
ജീവ കാരുണ്യ രംഗത്തിന്,,,
അവയവ ദാന രംഗത്തിന്,,,
മാനവികതക്ക്,,,
മനുഷ്യത്വത്തിന്‌,,,
ഈ രംഗത്താകെയുള്ള ജനകീയ മുന്നേറ്റങ്ങൾക്ക്
ഈ ദിവസം തങ്കലിപികളാൽ  ചരിത്രത്തിൽ രേഖ പ്പെടുത്തേണ്ടതാണ്...

      പെരിങ്ങോട്ടുകുർശ്ശി ആസ്ഥാനമായ ദയ ചാരിറ്റബിൾ ട്രസ്റ്റിലെ ഉന്നതാധികാര സമിതി അംഗം കോട്ടയം നീറിക്കാട് സ്വദേശിനി സീത തമ്പി പാലക്കാട്‌ ജില്ലയിലെ കോട്ടായി സ്വദേശിയായ ജയകൃഷ്ണൻ എന്ന നിരാലമ്പനും അശരണനുമായ ജയകൃഷ്ണൻ എന്ന 19 വയസ്സുകാരൻ, ഇരുവൃക്കകളും തകരാറിലായ ചെറുപ്പക്കാരന് തന്റെ ഒരു വൃക്ക സമ്മാനിച്ചിരിക്കുന്നു...

      സ്വന്തം ശരീരത്തിലെ ഒരു അവയവം കഴിഞ്ഞ 4.മാസം മുൻപ് വരെ കണ്ടിട്ടുപോലുമില്ലാത്ത ഒരു ചെറുപ്പക്കാരന് ദാനമായി സമ്മാനിച്ച,  രണ്ട് പെണ്മക്കളുടെ അമ്മകൂടിയയായ സീതാതമ്പി എന്ന മഹതേ...
നിനക്ക് കോടി നമോവാകം...

       ഈ മഹത്തരമായ,  വിപ്ലവകരമായ  ഉദ്യമത്തിന് ചങ്കൂറ്റത്തോടെ നേതൃത്വം കൊടുത്ത ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേശ്‌, ദയയുടെ ഉന്നതാധികാര സമിതി അംഗങ്ങൾ, എല്ലാ പ്രവത്തനങ്ങൾക്കും ഒരേ മനസ്സോടെ ആളുകൊണ്ടും അർത്ഥം കൊണ്ടും സഹായിച്ച ദയ അംഗങ്ങൾ, ദയയുടെ അഭ്യുദയകാംക്ഷികൾ, ജയകൃഷ്ണൻ ചികിത്സാ സഹായനിധിയുടെ പഞ്ചായത്ത് തല കമ്മിറ്റിഅംഗങ്ങൾ, വാർഡ് കമ്മിറ്റി അംഗങ്ങൾ, ബൂത്ത്‌ കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്‌ ഭരണ സമിതിയിൽ നിന്നും സഹകരിച്ചവർ, 28/10/2019 ലെ കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവത്തിൽ നെടുനായകത്വം വഹിച്ചു ചരിത്രത്തിൽ പങ്കാളികളായ കോട്ടായിക്കാരടക്കം രണ്ടായിരത്തിലധികം സന്നദ്ധ ഭടന്മാർ, സംഘടനകൾ,  ജയകൃഷ്ണനും സീതാജിക്കും വേണ്ടി ദിവസങ്ങളായി പ്രാർത്ഥിച്ചു കൊണ്ടിരുന്നവർ ഏവർക്കും ശതകോടി നമോവാകം...

എറ്റവും പുതിയ വാർത്ത

സീതതമ്പിയെയും, ജയകൃഷ്ണനെയും ശസ്ത്രക്രിയ കഴിഞ്ഞു ICU യുവിലേക്ക് മാറ്റി

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും


ജയകൃഷ്ണൻ ന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ

നാളെയാണ്,
നമ്മുടെ പ്രിയപ്പെട്ട കുഞ്ഞനുജൻ കോട്ടായി ജയകൃഷ്ണൻ ന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചു നടക്കുന്നത്.
ഏവരും നമ്മുടെ അഭിമാനമായ  സീതതമ്പിക്കും ജയകൃഷ്ണനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ...

ഞങ്ങൾ പുറപ്പെട്ടു

ഞങ്ങൾ പുറപ്പെട്ടു...
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക്.
നാളെയാണ്,
നമ്മുടെ പ്രിയപ്പെട്ട കുഞ്ഞനുജൻ കോട്ടായി ജയകൃഷ്ണൻ ന്റെ
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ...
ഏവരും നമ്മുടെ അഭിമാനമായ  സീതതമ്പിക്കും ജയകൃഷ്ണനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ...

അംബേദ്കർ കോളനിയിലെ "സുരേഷ്" അമ്പലപ്പാറയുടെ വികാരമായി മാറി കഴിഞ്ഞു...

അംബേദ്കർ കോളനിയിലെ
"സുരേഷ്" അമ്പലപ്പാറയുടെ വികാരമായി മാറി കഴിഞ്ഞു...




=======================

      ഇന്നലെ (08/12/2019) വൈകുന്നേരം 4 മണിക്ക് ആരംഭിച്ച  വാർഡ് തല കമ്മറ്റി രൂപീകരണ യോഗം   6.45 ന് അവസാനിക്കുന്നതുവരെ യും പങ്കെടുത്തവരുടെ പരിപൂർണ്ണ സമയപങ്കാളത്തവും അഭിസംഭോധന ചെയ്ത് സംസാരിച്ച പൊതുപ്രവർത്തകർ,  വാർഡ് മെമ്പർമാർ എന്നിവരുടെ ശക്തമായ പിന്തുണയും അതിന് തെളിവാണ്...

      അമ്പലപ്പാറ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന   യോഗം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...

       ദയ ട്രസ്റ്റ് ചെയർമാൻ
ഇ ബി രമേശ്‌ അധ്യക്ഷം വഹിച്ച യോഗത്തിൽ ഉന്നതാധികാര സമിതി അംഗം
 ശങ്കർജി കോങ്ങാട് സ്വാഗതം ആശംസിച്ചു.
രാധകൃഷ്ണൻ തോട്ടത്തിൽ നന്ദി രേഖപെടുത്തി...

    പ്രചോദന ക്‌ളാസ്സുകളുടെ കേരളത്തിലെ അഭിമാനമായ വീൽചെയർ മോട്ടിവേറ്റർ ഗണേഷ് കൈലാസ് ന്റെ പ്രഭാഷണവും കോട്ടായി അജേഷ് മാഷിന്റെ അനുഭവസാക്ഷ്യങ്ങളും ഏവരെയും ആകർഷിച്ചു...

       സി സി രാജൻ, വേണുഗോപാൽ, പ്രദീപ്‌ കുന്നക്കാവ്,  പദ്മനാഭൻ മാസ്റ്റർ
 ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രമാദേവി, സുകുമാരൻ, രാഗേഷ്, വിജിത, സദാനന്ദൻ മാസ്റ്റർ  എന്നിവർക്ക് പുറമെ
 പി കെ ചന്ദ്രശേഖരൻ, ഉമ്മർ (KVVES)
 പുറക്കാട്ട് ഉണ്ണി, വിനോദ് കുമാർ (NSS) എന്നിവർ സംസാരിച്ചു...

     വാർഡ് കൺവീനർ മാരായ ലക്ഷ്മി മോഹൻ, ഗിരീഷ്, രോഹിത്, ശ്രീറാം, രാജു, ബൈജു കോട്ടായി, ബാലഗോപാലൻ, ജയരാജൻ, ജനാർദ്ദനൻ, സുനിൽ, രാജേഷ് എന്നിവരും  സംസാരിച്ചു...

     യോഗത്തിൽ വെച്ച് ഖദീജ ലക്കിടി, സുഭേഷ്‌ അകത്തേത്തറ എന്നിവർക്കുള്ള ചികിത്സ ധനസഹായം വിതരണം വിതരണം ചെയ്തു...
         യോഗത്തിൽ ഉമ്മർ അമ്പലപ്പാറ ദയയുടെ മെമ്പർഷിപ് സ്വീകരിച്ചത് സദസ്സ് വൻ ഹർഷാരവത്തോടെ അംഗീകരിച്ചു...

ജയകൃഷ്ണനായ് കാത്തിരുന്ന ദിനം വന്നെത്തി

ജയകൃഷ്ണൻ ഏറെ പ്രതീക്ഷകളോടെ അതിലേറെ സന്തോഷത്തോടെ ഇന്ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റാവാൻ പോകുകയാണ് .
ഡിസംബർ 10 ന് അവന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുകയാണ്. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളും ഒരുപാട് നന്മമനസ്സുകളുടെ കരുതലും അവനോടൊപ്പമുണ്ട്. നിങ്ങളുടെ പ്രാർത്ഥനകളിലും അവനെ ഉൾപ്പെടുത്തുമല്ലോ ?

7, 8, 9 വാർഡുകളിലെ വാർഡ്‌തല കമ്മറ്റികൾ

വേങ്ങശ്ശേരി: 03/12/2019

     പെരിങ്ങോട്ടുകുർശ്ശി ആസ്ഥാനമായുള്ള "ദയ ചാരിറ്റബിൾ ട്രസ്റ്റ്" അഞ്ചു വർഷമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി  അമ്പലപ്പാറ അംബേദ്കർ കോളനിയിലെ സുരേഷ് എന്ന ചെറുപ്പക്കാരനായ വൃക്കരോഗിയുടെ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ജനപങ്കാളിത്തത്തോടെ നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു...

    29/12/2019 ന് ഞായർ  രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണിവരെ - 6 മണിക്കൂർ- അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ 20 വാർഡ് പ്രദേശത്തെ മുഴുവൻ വീടുകളിലും 2000 ത്തിൽ അധികം ആളുകളെ അണിനിരത്തി 100 സ്ക്വഡുകളാക്കി 100 സീൽ ചെയ്ത ബക്കറ്റുകളുമായി കാരുണ്യത്തിന്റെ ബക്കറ്റു വിപ്ലവം നടത്തുന്നു...

     ഇതിന്റെ ഭാഗമായി 7, 8, 9 വാർഡുകളിലെ വാർഡ്‌തല കമ്മറ്റികൾ

രൂപീകരിക്കുന്നതിനായി ഈ മൂന്നു വാർഡുകളിലെയും ജനപ്രതിനിധികൾ  പൊതുപ്രവർത്തകർ മറ്റു സുമനസ്സുകൾ എന്നിവരുടെ  ഒരു യോഗം 03/12/2019 ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിക്ക് വേങ്ങശ്ശേരി VKMUP  സ്കൂളിൽ വെച്ച് ചേരുകയുണ്ടായി...

      ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേശ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ലത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബ്രമണ്യൻ, 9 ആം വാർഡ് മെമ്പർ ശ്രീകുമാർ, ശ്രീലത ടീച്ചർ(HM.VKMUPS)  പൊതുപ്രവർത്തകരായ വേണുഗോപാൽ, അനൂപ്,സി.ആർ.നാരായണൻകുട്ടി, പദ്മജൻ മാസ്റ്റർ (KDSV വായനശാല), കൃഷ്ണകുമാർ(സൗഹൃദ കൂട്ടായ്മ), എന്നിവർ പങ്കെടുത്തു സംസാരിച്ചു...

    യോഗത്തിൽ വെച്ച്  കാരുണ്യ വിപ്ലവത്തിന്, ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും വേങ്ങശ്ശേരി സൗഹൃദ കൂട്ടായ്മയുടെയും പാന്തേഴ്സ്/KDSV യുടെയും പരിപൂർണ്ണ പിന്തുണ ബന്ധപ്പട്ടവർ പ്രഖ്യാപിച്ചു...

      ദയ ഉന്നതാധികാര സമിതി അംഗങ്ങളായ ശങ്കർജി കോങ്ങാട് സ്വാഗതവും രാധകൃഷ്ണൻ നന്ദിയും പറഞ്ഞു...

ദയാഭവനങ്ങളുടെ നിർമാണം...

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പുറമ്പോക്കിലെ മരങ്ങൾ കടപുഴകി വീണ് വീട് നഷ്ടപ്പെട്ട കണ്ണാടി ഗ്രാമ പഞ്ചായത്തിലെ 4 കുടുംബങ്ങൾക്ക് ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി പ്യാരിലാൽ & കമ്പനിയുടെ സഹകരണത്തോടെ നിർമ്മിച്ചു നൽകുന്ന ദയാഭവനങ്ങളിൽ 3 എണ്ണത്തിന്റെ മെയിൻ വാർപ്പ് ഇന്നു നടക്കും. ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശം 4 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണെങ്കിലും , ദയ, നിർമ്മാണ  ചുമതലയുള്ള ക്യൂബ് ബിൽഡേഴ്സ് പാലക്കാടിനു നൽകിയിട്ടുള്ള കർശന നിർദ്ദേശം രണ്ടര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ്. ദയാഭവനങ്ങളുടെ മെയിൽ വാർപ്പ് ചടങ്ങിലേക്ക് എല്ലാ പ്രിയപ്പെട്ടവരേയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
                            ചെയർമാൻ
                    ദയ ചാരിറ്റബിൾ ട്രസ്റ്റ്
                    96 33 86 84 65

രണ്ടു വൃക്കകളും തകരാറിലായ വി.എസ്.മുഹമ്മദലിക്ക് സഹായം

 "ദയ"ക്ക് ഏറെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ ഒരു സായാഹ്നം ആയിരുന്നു ഇന്ന്...

 കോട്ടായി:

7/12/2019- ശനി വൈകുന്നേരം 5.30
 രണ്ടു വൃക്കകളും തകരാറിലായി ദുരിത ജീവിതം നയിക്കുന്ന ഡയാലിസിസിന് പോലും വകയില്ലാതെ ക്ലേശിക്കുന്ന
കോട്ടായി - ഓടനൂർ, വലിയപറമ്പ് വി.എസ്.മുഹമ്മദലിക്ക് 25000/- രൂപയുടെ ധനസഹായം
മുഹമ്മദലിയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ദയ ചെയർമാൻ ഇ.ബി.രമേശ്‌ ചെക്ക് കൈമാറി നിർവഹിച്ചു...
 കോട്ടായിയുടെ പ്രിയപ്പെട്ട ഉസ്താദ് ഷാഹുൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ദയ ഉന്നതാധികാര സമിതി അംഗങ്ങളായ
ശങ്കർജി കോങ്ങാട്, ബൈജു കോട്ടായി, വാർഡ് മെമ്പർ ജമീല, ദയ അംഗങ്ങളായ രേഖ, അജേഷ്   മാഷ്  എന്നിവർ സംസാരിച്ചു...

വാർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നവരെ ചേർക്കേണ്ടത്

നമ്മുടെ വാർഡ് യോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരെയും ഈ ഫോമിൽ ഉൾക്കൊള്ളിക്കണമെന്നു അഭ്യര്ഥിക്കുകയാണ്



വാർഡ് കോർഡിനേറ്റർമാരുടെ വിവരങ്ങൾ

വാർഡ് കോർഡിനേറ്റർമാരുടെ വിവരങ്ങൾ തന്നിരിക്കുന്ന ഗൂഗിൾ ഷീറ്റിൽ നൽകണമെന്ന് താത്പര്യപ്പെടുന്നു..


https://docs.google.com/forms/u/2/d/1P7b2HBrQxTRjNPkTvJINCDa46qmP0A9Gp_bbD9lJQ8o/edit?usp=drivesdk&chromeless=1

ദയയുടെ ഉന്നതാധികാര സമിതിയുടേയും അമ്പലപ്പാറ ചികിത്സാ സഹായ നിധിയുടെ കൺവീനർമാരുടേയും സംയുക്തമായ യോഗം

ഇന്ന് ദയയുടെ ഉന്നതാധികാര സമിതിയുടേയും അമ്പലപ്പാറ ചികിത്സാ സഹായ നിധിയുടെ കൺവീനർമാരുടേയും സംയുക്തമായ യോഗം
ആയകുർശ്ശി പാഠശാല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉച്ചയ്ക്ക് 2 മണിയ്ക്ക് ചേർന്നു  ദയ അഡ്മിൻ പാനൽ അംഗം ശങ്കർജീ കോങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ ദയയുടെ ചെയർമാൻ EB രമേഷ് സാർ ഇനിയങ്ങോട്ട് ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു വാർഡ് യോഗങ്ങൾ നടത്തേണ്ട തീയ്യതികളും സമയവും ചെയർമാൻ വിശദീകരിച്ചു

01.12.19 നു
Ward 13 to 20
Time 3 pm to  5 pm
ചുനങ്ങാട് AVM ഹൈസ്കൂൾ

03.12.19
Ward 7.8.9
വേങ്ങശേരി vkm സ്കൂൾ
Time 3.30 to 5.30

05.12.19
Ward 10, 11
ചെറുമുണ്ടശ്ശേരി സ്കൂൾ
Time 3.30 to 5.30

08.12.19
Ward -1, 2, 3, 4, 5, 6, 12
സ്ഥലം അമ്പലപ്പാറ സെന്ററിൽ ആണ് സ്ഥലം കൺഫോം ആക്കി അറിയികുന്നതാണ്*

20 വാർഡിലേയും കൺവീനർമാരും , കോഡിനേറ്റർമാരും പരസ്പരം സഹായിച്ച് സഹകരിച്ച് പ്രവർത്തിച്ച് വാർഡ് യോഗങ്ങൾ മുകളിൽ പറഞ്ഞ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു.

വാർഡ് കമ്മിറ്റികൾ കഴിഞ്ഞതും ബൂത്ത് കമ്മിറ്റികൾ കൂടുവാനും ഒരോ വാർഡിലും ചെയർമാൻ വാർഡ് മെമ്പറും കൺവീനർ ദയാ മെമ്പറും കോഡിനേറ്റർ വാർഡിലെ പൊതുസമ്മതനായ വ്യക്തിയേയും ഉൾപ്പെടുത്തി ഗ്രൂപ്പുകൾ ഉണ്ടാക്കാനും തീരുമാനമായി
നാളെ  തന്നെ പഞ്ചായത്തിലെ 20 വാർഡിലെ മെമ്പർമാരുമായി കൺവീനർമാർ സംസാരിച്ച് ദയ അമ്പലപ്പാറയിൽ ചെയ്യാൻ പോകുന്ന കാരുണ്യ വിപ്ലവത്തെ കുറിച്ച് വിശദീകരിക്കാൻ ചെയർമാൻ നിർദേശിച്ചു, വാർഡ് യോഗങ്ങളിൽ ജന പങ്കാളിത്തം ഉറപ്പാക്കാൻ വാർഡിലെ ഓരോ വീട്ടിലും പോയി വീട്ടുകാരെ യോഗത്തിലേക്ക് ക്ഷണിക്കാനും തീരുമാനം ആയി അമ്പലപ്പാറ കാരുണ്യ വിപ്ലവത്തിൽ ചെയ്യാൻ പോകുന്ന ന്യൂതന സംവിധാനങ്ങൾ ദയയുടെ IT ലീഡർ അജേഷ് മാഷ് വിശദീകരിച്ചു അഡ്മിൻ പാനൽ അംഗം ഗോപകുമാർ മയനാട്ട്, Advisory ബോർഡ് അംഗങ്ങൾ ആയ ബൈജു കോട്ടായി , രാധാകൃഷ്ണൻ തോട്ടത്തിൽ മറ്റു ദയാ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ ദയാ അംഗവും പാഠശാല പ്രിൻസിപ്പാലുമായ ലക്ഷ്മി മോഹൻ നന്ദിയും പറഞ്ഞു എല്ലാവിധ സഹകരണവും ഉറപ്പ് വരുത്തി യോഗം പിരിഞ്ഞു.

17/11/2019 ഞായറാഴ്ച 3 മണിക്ക് അമ്പലപ്പാറ എൽ പി സ്‌കൂളിൽ ചേർന്ന അമ്പലപ്പാറ സുരേഷ് ചികിത്സ സഹായ സമിതിയുടെ ആദ്യ യോഗം

*17/11/2019 ഞായറാഴ്ച 3 മണിക്ക് അമ്പലപ്പാറ എൽ പി സ്‌കൂളിൽ ചേർന്ന അമ്പലപ്പാറ  സുരേഷ് ചികിത്സ സഹായ സമിതിയുടെ യോഗ





ത്തിൽ ദയ യുടെ പ്രിയങ്കരനായ കാരണവർ പദ്മനാഭൻ മാസ്റ്റർ സ്വാഗതം  ആശംസിച്ചു...*

 *ദയ ട്രസ്റ് ചെയർമാൻ ഇ. ബി.  രമേശ്‌  അധ്യക്ഷത  വഹിച്ച യോഗത്തിൽ പൊതു പ്രേവർത്തകരായ സി. സി. രാജൻ, വേണുഗോപാൽ, പ്രദീപ് കുന്നക്കാവ് എന്നിവർ യോഗത്തെ അഭിസബധന ചെയ്തു സംസാരിച്ചു...*

 *മൂന്നുപേരും സുരേഷിന്റെ ചികിത്സയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു...*

 *അമ്പലപ്പാറ ഗ്രാമപഞ്ചായത് അംഗങ്ങളായ  ചാമി കുട്ടി, സുകുമാരൻ ലക്കിടി പേരൂർ  ഗ്രാമപഞ്ചായത് അംഗം സുരേഷ് ബാബു എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു...*

 *വേങ്ങശ്ശേരി സൗഹൃദ  കൂട്ടായ്മ പ്രസിഡന്റ്‌ വിജയനുണ്ണി, അമൃതം ട്രസ്റ്റ്  ലെ രാമചന്ദ്രൻ എന്നിവരും*
 *ദയയെ പ്രീതിനിധികരിച്ചു  ഉന്നത അധികാര സമതി അംഗങ്ങളായ  രമണി ടീച്ചർ, ശങ്കർജി കോങ്ങാട്, ദീപ ടീച്ചർ എന്നിവരും സംസാരിച്ചു....*

*ദയയുടെ ആദ്യ അവയവ മാറ്റ ശസ്ത്രക്രിയ ജേതാവ്  എളനാട് കണ്ണന്റെ അനുഭവ സാക്ഷ്യം ഹൃദയസ്പർശിയായി...*

 *കൺവീനർ രാധാകൃഷ്ണൻ തോട്ടത്തിൽ യോഗത്തിൽ നന്ദി രേഖ പെടുത്തി...*