നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

7, 8, 9 വാർഡുകളിലെ വാർഡ്‌തല കമ്മറ്റികൾ

വേങ്ങശ്ശേരി: 03/12/2019

     പെരിങ്ങോട്ടുകുർശ്ശി ആസ്ഥാനമായുള്ള "ദയ ചാരിറ്റബിൾ ട്രസ്റ്റ്" അഞ്ചു വർഷമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി  അമ്പലപ്പാറ അംബേദ്കർ കോളനിയിലെ സുരേഷ് എന്ന ചെറുപ്പക്കാരനായ വൃക്കരോഗിയുടെ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ജനപങ്കാളിത്തത്തോടെ നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു...

    29/12/2019 ന് ഞായർ  രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണിവരെ - 6 മണിക്കൂർ- അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ 20 വാർഡ് പ്രദേശത്തെ മുഴുവൻ വീടുകളിലും 2000 ത്തിൽ അധികം ആളുകളെ അണിനിരത്തി 100 സ്ക്വഡുകളാക്കി 100 സീൽ ചെയ്ത ബക്കറ്റുകളുമായി കാരുണ്യത്തിന്റെ ബക്കറ്റു വിപ്ലവം നടത്തുന്നു...

     ഇതിന്റെ ഭാഗമായി 7, 8, 9 വാർഡുകളിലെ വാർഡ്‌തല കമ്മറ്റികൾ

രൂപീകരിക്കുന്നതിനായി ഈ മൂന്നു വാർഡുകളിലെയും ജനപ്രതിനിധികൾ  പൊതുപ്രവർത്തകർ മറ്റു സുമനസ്സുകൾ എന്നിവരുടെ  ഒരു യോഗം 03/12/2019 ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിക്ക് വേങ്ങശ്ശേരി VKMUP  സ്കൂളിൽ വെച്ച് ചേരുകയുണ്ടായി...

      ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേശ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ലത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബ്രമണ്യൻ, 9 ആം വാർഡ് മെമ്പർ ശ്രീകുമാർ, ശ്രീലത ടീച്ചർ(HM.VKMUPS)  പൊതുപ്രവർത്തകരായ വേണുഗോപാൽ, അനൂപ്,സി.ആർ.നാരായണൻകുട്ടി, പദ്മജൻ മാസ്റ്റർ (KDSV വായനശാല), കൃഷ്ണകുമാർ(സൗഹൃദ കൂട്ടായ്മ), എന്നിവർ പങ്കെടുത്തു സംസാരിച്ചു...

    യോഗത്തിൽ വെച്ച്  കാരുണ്യ വിപ്ലവത്തിന്, ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും വേങ്ങശ്ശേരി സൗഹൃദ കൂട്ടായ്മയുടെയും പാന്തേഴ്സ്/KDSV യുടെയും പരിപൂർണ്ണ പിന്തുണ ബന്ധപ്പട്ടവർ പ്രഖ്യാപിച്ചു...

      ദയ ഉന്നതാധികാര സമിതി അംഗങ്ങളായ ശങ്കർജി കോങ്ങാട് സ്വാഗതവും രാധകൃഷ്ണൻ നന്ദിയും പറഞ്ഞു...