നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

"ജീവകാരുണ്യത്തിന്റെ ജനകീയ ബക്കറ്റ് വിപ്ലവം..."

"ജീവകാരുണ്യത്തിന്റെ
ജനകീയ ബക്കറ്റ് വിപ്ലവം..."
=======================

       കഴിഞ്ഞ 5 വർഷക്കാലമായി ജീവകാരുണ്യ രംഗത്ത് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്ന
പെരിങ്ങോട്ടുകുർശി ആസ്ഥാനമായ
 "ദയ ചാരിറ്റബിൾ ട്രസ്റ്റ്" 2018 ൽ ആവിഷ്കരിച്ച ഒരു സിദ്ധാന്തം...

       ജീവിക്കണമെങ്കിൽ   അവയവമാറ്റം അനിവാര്യം എന്ന് ഡോക്ടർമാർ വിധിയെഴുതിയ രോഗികൾക്ക്‌,  ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും പണമില്ലാതെ മരിക്കേണ്ടി വരുന്ന അവസ്ഥ മാറ്റിയെടുക്കാൻ...
അതാത് പഞ്ചായത്തുകളിലെ ജനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിച്ചുകൊണ്ട്,  ഒരു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധം,  പഞ്ചായത്ത്‌ കമ്മിറ്റി,,
വാർഡ് കമ്മിറ്റികൾ,,  ബൂത്ത്‌ കമ്മിറ്റികൾ,,, എന്നിവ രൂപീകരിച്ച് സുമനസ്സുകളായ ജനങ്ങളുടെ മുന്നേറ്റത്തിലൂടെ വൻ പ്രചരണം നടത്തികൊണ്ട്,   രണ്ടായിരത്തോളം ആളുകൾ നൂറോളം സ്‌ക്വഡുകളായി, സീൽ ചെയ്ത ബക്കറ്റുകളായി ഒരേ ദിവസം 9 മണി മുതൽ 3 മണി വരെ  പഞ്ചായത്തിലെ എല്ലാ വീടുകളിലും കയറി ബക്കറ്റിലുടെ സുതാര്യമായ ധനസമാഹരണം എന്നതാണ്,  "ജീവകാരുണ്യത്തിന്റെ ജനകീയ ബക്കറ്റ് വിപ്ലവം" എന്നതിന്റെ  വിവക്ഷ...
   
       ആദ്യത്തെ കാരുണ്യ വിപ്ലവം 2018 ഏപ്രിൽ 22 ന് (ഞായർ) തൃശൂർ ജില്ലയിലെ പഴയന്നൂർ "എളനാട് കണ്ണന്" കരൾ മാറ്റിവെക്കുന്നതിനായിരുന്നു...
        ബക്കറ്റുകളിൽ വീണ പത്തര ലക്ഷം ഉൾപ്പെടെ,  30 ലക്ഷത്തിൽ കൂടുതൽ തുക സമാഹരിച്ച് കണ്ണന്റെ  കരൾമാറ്റ ശസ്ത്രക്രിയ നടത്തി...
     കണ്ണൻ ഇന്ന് ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ദയയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു...
       കണ്ണന്റെ ശസ്ത്രക്രിയ വിജയിച്ചതിന്റെ ഒന്നാം വാർഷികത്തിൽ,  പഴയന്നൂരിൽ
"ദയക്ക്‌ നൽകിയ ആദരവ് 2018" എന്ന ചടങ്ങിൽ വെച്ച് ബഹു: ചേലക്കര എം.എൽ.എ. ശ്രീ. പ്രദീപ്‌കുമാർ അവർകളുടെ സാന്നിധ്യത്തിൽ,  ദയ യുടെ അഡ്മിൻ പാനൽ മെമ്പർ "സീതാതമ്പി" പ്രഖ്യാപിച്ചു,,,
കോട്ടായിയിലെ  "ജയകൃഷ്ണൻ എന്ന 18 വയസ്സുകാരൻ" കിഡ്നി രോഗിക്ക്‌ ഞാൻ എന്റെ കിഡ്നി സമ്മാനിക്കുന്നു എന്ന്...
 അങ്ങിനെ രണ്ടാമത്തെ ബക്കറ്റ് വിപ്ലവത്തിന് കളമൊരുങ്ങി...
 2019 ഒക്ടോബർ 27 ന് ഞായർ രാവിലെ 9 മണി മുതൽ 3 മണി വരെ  6 മണിക്കൂർ നേരം കോട്ടായി പഞ്ചായത്തിലെ 15 വാർഡ് കളിൽ,  2246 പേർ,  76 സ്‌ക്വഡുകൾ,  76 ബക്കറ്റുകളിൽ സമാഹരിച്ചത് 15 ലക്ഷം രൂപ...
        കൊടുവായൂരിലെ എ.കെ.നാരായണേട്ടന്റെ സംഭാവന 5 ലക്ഷം  ഉൾപ്പെടെ,  35 ലക്ഷത്തോളം രൂപ ജയകൃഷ്ണന്  വേണ്ടി സമാഹരിച്ച് ഡിസംബർ 10 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു...
     ജയകൃഷ്ണനും സീതാതമ്പിയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി സുഖമായിരിക്കുന്നു...
      ജയകൃഷ്ണന് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും വീട് നിർമാണത്തിനും ചിലവ് വരുന്ന തുകക്ക്‌ ശേഷം വരുന്ന,  ഏഴര ലക്ഷം രൂപ കോട്ടായി പഞ്ചായത്തിലെ അർഹതപ്പെട്ട അശരണരായ പലർക്കായി പങ്കുവെച്ചു...

          അതെ, ദയക്ക് വിശ്രമിക്കാൻ നേരമില്ല...

          അടുത്ത കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി,
ദയയുടെ മൂന്നാമത്തെ ബക്കറ്റ് വിപ്ലവം ഈ വരുന്ന ഞായറാഴ്ച (29/12/2019) രാവിലെ 9 മണി മുതൽ അമ്പലപ്പാറ അംബേദ്കർ കോളനിയിലെ സുരേഷിന് വേണ്ടി...
     അമ്പലപ്പാറയിലെ നന്മ മനസ്സുകൾ തയ്യാറായിക്കഴിഞ്ഞു,
 സുരേഷിന്റെ ജീവൻ രക്ഷിക്കാൻ...
3 വയസ്സ്കാരി "മഞ്ചാടി മോൾക്ക്" അവളുടെ അച്ഛനെ തിരിച്ചു കൊടുക്കാൻ...
    എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു...

      സുമനസ്സുകൾ സഹകരിച്ചാൽ ഇനിയും  ഒരുപാട് ജീവനുകൾ തിരിച്ചു പിടിക്കാൻ നമ്മുക്ക് കഴിയും...

                ശുഭപ്രതീക്ഷയോടെ...
                ശങ്കർജി,  കോങ്ങാട്
        ദയ ട്രസ്റ്റ് ഉന്നതാധികാര സമിതി&
                പബ്ലിസിറ്റി കൺവീനർ
                  Mob: 9846812009