നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള അഞ്ചാമത് കാരുണ്യ വിപ്ലവം കുഴൽമന്ദം ഗ്രാമ പഞ്ചായത്തിൽ

പ്രിയ സുഹൃത്തുക്കളേ,
                 ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള അഞ്ചാമത് കാരുണ്യ വിപ്ലവം കുഴൽമന്ദം ഗ്രാമ പഞ്ചായത്തിൽ നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ! പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട ആദ്യ പൊതുയോഗം 01/03/2020 ഞായറാഴ്ച വൈകുന്നേരം 3.30 ന് കുഴൽമന്ദം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച്  ചേരാൻ നിശ്ചയിച്ചിരിക്കുന്നു. മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് പ്രസ്തുത യോഗത്തിൽ താങ്കൾ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
                      ചെയർമാൻ

കനത്ത ചൂടിൽ കാരുണ്യ പെരുമഴ

*കനത്ത ചൂടിൽ കാരുണ്യ പെരുമഴ*
*മാത്തൂരിൽ ഇന്ന് (21/02/20 വെള്ളി) ചികിത്സ ധന സഹായങ്ങളുടെ കാരുണ്യവർഷം...*
-------------------------------------------
 *ഫെബ്രുവരി 2 ന് പെരിങ്ങോട്ടുകുർശ്ശി ദായാചാരിറ്റബിൾ ട്രസ്റ്റും*
 *മാത്തൂർ  പ്രതീക്ഷ ജനകീയ സമിതിയും  സംയുക്തമായി  മാത്തൂരിൽ  നടത്തിയ കാരുണ്യ വിപ്ലവത്തിൽ സമാഹരിച്ച*
  *21ലക്ഷം രൂപയുടെ ചികിത്സാ സഹായ വിതരണം 21/02/2020 വെള്ളിയാഴ്ച്ച  ചുങ്കമന്ദം  ചെങ്ങണ്ണിയൂര്  എ യു പി സ്കൂളിൽ രാവിലെ 11 മണിക്ക് നടന്നു*
*മാത്തൂർ CFD സ്കൂളിലെ +2 വിദ്യാർത്ഥിയായ സജീഷിന് 5 ലക്ഷവും* (വൃക്ക രോഗ ബാധിതൻ )
*എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ റഹീം  ന് 5 ലക്ഷവും*( ക്യാൻസർ രോഗ ബാധിതൻ )
 *അപകടത്തിൽ മരിച്ച അരിമ്പിൽ അജിത്തിന്റെ കുടുംബത്തിന് 3 ലക്ഷവും*
*അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന് 2 ലക്ഷവും*
 *അടക്കം ആകെ 34  പേർക്ക്*
 *20, 95, 000/- രൂപയാണ് വിതരണം ചെയ്തത് ...*
*മാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പുഷ്പദാസ് ഉദ്ഘാടനം ചെയ്ത  ചടങ്ങിൽ*
 *ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേശ്‌ അദ്ധ്യക്ഷത വഹിച്ചു .*
*കൊടുവായൂർ ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജി. കൃഷ്ണ പ്രസാദ്,*
*കുഴൽമന്ദം ഗ്രാമ പഞ്ചായത്ത്‌ വൈസ്  പ്രസിഡണ്ട് മിനി നാരായണൻ എന്നിവർ വിശിഷ്ട അഥിതികളായി.    പ്രതീക്ഷ കൺവീനർ ഹരിമാസ്റ്റർ*
*സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രീജിത്ത്‌ നന്ദി രേഖപ്പെടുത്തി.*
*ദയ ട്രഷറർ രമണി ടീച്ചർ, ദയ ഉന്നതധികാര സമിതി അംഗം ശങ്കർജി കോങ്ങാട്, പഞ്ചായത്ത്‌ അംഗംങ്ങൾ എന്നിവർ സംസാരിച്ചു...*

ദയ തേടി കൊടുവായൂരും..

ദയ തേടി കൊടുവായൂരും..                   കാരുണ്യ വിപ്ലവത്തിന്റെ സഹായ ഹസ്തം കൊടുവായൂരിലേക്കും വ്യാപിപ്പിക്കണമെന്ന അപേക്ഷയുമായി ഇന്ന് കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇന്ന് ദയയുടെ ആസ്ഥാന ഓഫീസിൽ എത്തിയപ്പോൾ... 3 മണിക്കൂർ നീണ്ട ചർച്ചയിൽ കാരുണ്യ വിപ്ലവത്തിന്റെ മനോഹാരിതയും, രീതികളെക്കുറിച്ചുമെല്ലാം  നമ്മുടെ ചെയർമാൻ വിശദീകരിച്ചു. കൂടാതെ അവർ വീഡിയോകൾ കണ്ടു മനസിലാക്കി.. കൊടുവായൂർ പഞ്ചായത്തിലെ പാവപ്പെട്ടവരെ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി  അവർ നമ്മുടെ മുന്നിൽ വന്നിരിക്കുന്നു...                  തീരുമാനം നിങ്ങളുടേതാണ്......

ഇന്ന് #ലോകഅവയവദാന #ദിനം...*

*#ഇന്ന് #ലോകഅവയവദാന #ദിനം...*
        ഞങ്ങൾ അഭിമാനിക്കുന്നു...
2019 ഡിസംബർ മാസം 10 ആം തിയ്യതി പാലക്കാട്‌  കോട്ടായി  ജയകൃഷ്ണൻ ന് സ്വന്തം വൃക്ക സമ്മാനിച്ച ഞങ്ങളുടെ സ്വന്തം കോട്ടയത്തെ സീതാതമ്പിയെ ഓർത്ത്...
അതുപോലെ തന്നെ 8 വർഷം മുൻപ് ആലപ്പുഴയിലെ ഷാരോൺ  ന് വൃക്ക സമ്മാനിച്ച ഞങ്ങളുടെ സഹയാത്രികൻ തൃശ്ശൂരിലെ അജിത് നാരങ്ങളിനെ  ഓർത്ത്...
                       അതെ,

ഇവർ ഞങ്ങളുടെ അഭിമാനതാരങ്ങൾ...

ഏറ്റവും സ്തുത്യർഹമായി, കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്ത രമണി ടീച്ചറുടെ

*ദയയുടെ നാലാമത് കാരുണ്യ വിപ്ലവം...*
*മാത്തൂരിൽ 02/02/2020*
*15.75 ലക്ഷം രൂപ സ്‌ക്വോഡുകൾ സമാഹരിച്ചുകൊണ്ട് വന്നപ്പോൾ ഏറ്റവും സ്തുത്യർഹമായി,  കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്ത രമണി ടീച്ചറുടെ നേതൃത്വത്തിലുള്ള കളക്ഷൻ കൌണ്ടർ ടീം...*👇