നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

*🌷ദയ പോഷക സമൃദ്ധി...🌷* ======================

*🌷ദയ പോഷക സമൃദ്ധി...🌷*
======================
*ലോക പ്രശസ്ത അശ്വമേധം ഗ്രാന്റ്മാസ്റ്റർ -  അറിവിന്റെ തമ്പുരാൻ ഡോ.ജി എസ് പ്രദീപ്‌ രണ്ടു വർഷം മുൻപ് ഉദ്ഘാടനം നിർവഹിച്ചു തുടങ്ങി വെച്ച പെരിങ്ങോട്ടുകുർശ്ശി   ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ*
*"ദയ പോഷക സമൃദ്ധി"*-
*കഴിഞ്ഞ 2 വർഷത്തിലധികമായി മുടങ്ങാതെ എല്ലാ മാസവും  നടത്തി വരുന്ന എയ്ഡ്‌സ് ബാധിത കുടുംബങ്ങൾക്കായുള്ള പ്രതിമാസ  പോഷകാഹാര കിറ്റ് വിതരണം നാളെ (09/02/2020-ഞായർ ) ഉച്ച കഴിഞ്ഞ്  3.30  മണിക്ക് കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു...*

*പോഷകാഹാര കിറ്റിനൊപ്പം ഓരോ മാസവും സമൂഹത്തിലെ പല രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരുടെ സ്നേഹ പ്രഭാഷണങ്ങളും പങ്കുവെക്കുന്ന ചടങ്ങിൽ,*

 *ഇപ്രാവശ്യം*
 *ഹയർ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് അഭിമാനമായ,  കോട്ടായി ഗവ: ഹയർസെക്കണ്ടറി സ്കൂളിന്റെ പ്രിയങ്കരിയായ   പ്രിൻസിപ്പൽ*
*ശ്രീമതി.കൃഷ്ണലീല ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...*

*പരിപാടിയിലേക്ക്  എല്ലാവരെയും സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു...*
                     *സസ്നേഹം*
                     *ചെയർമാൻ*