നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

ദയ പോഷക സമൃദ്ധി

*🌷ദയ പോഷക സമൃദ്ധി...🌷*
======================
*ലോക പ്രശസ്ത അശ്വമേധം ഗ്രാന്റ്മാസ്റ്റർ -  അറിവിന്റെ തമ്പുരാൻ ഡോ.ജി എസ് പ്രദീപ്‌ രണ്ടു വർഷം മുൻപ് ഉദ്ഘാടനം നിർവഹിച്ചു തുടങ്ങി വെച്ച പെരിങ്ങോട്ടുകുർശ്ശി   ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ*
*"ദയ പോഷക സമൃദ്ധി"*-
*കഴിഞ്ഞ 2 വർഷത്തിലധികമായി മുടങ്ങാതെ എല്ലാ മാസവും  നടത്തി വരുന്ന എയ്ഡ്‌സ് ബാധിത കുടുംബങ്ങൾക്കായുള്ള പ്രതിമാസ  പോഷകാഹാര കിറ്റ് വിതരണം ഇന്ന്  (09/02/2020-ഞായർ ) വൈകുന്നേരം 4 മണിക്ക് കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു...*
*ചെയർമാൻ ഇ.ബി.രമേശ്‌  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ*
 *ഹയർ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് അഭിമാനമായ,  കോട്ടായി ഗവ: ഹയർസെക്കണ്ടറി സ്കൂളിന്റെ പ്രിയങ്കരിയായ   പ്രിൻസിപ്പൽ*
*ശ്രീമതി.കൃഷ്ണലീല ടീച്ചർ ഉദ്ഘാടനം ചെയ്തു...*
*എയ്ഡ്‌സ് ബാധിതരുടെ മനസ്സിലേക്ക് സ്നേഹവും ആത്മവിശ്വാസവും നൽകിയ ടീച്ചറുടെ പ്രചോദന പ്രഭാഷണം സദസ്സിനെയാകെ ആവേശത്തിലാക്കി...*
*ബ്ലോക്ക് മെമ്പർ അശോകേട്ടൻ,  മാത്തൂർ പ്രതീക്ഷ ചെയർമാൻ ഹരിദാസ് മാസ്റ്റർ, ശങ്കർജി കോങ്ങാട്, അജേഷ് മാസ്റ്റർ, എന്നിവർ സംസാരിച്ചു...*
*മിനി സ്നേഹകൃപ നന്ദി രേഖപെടുത്തി...*
*കൊടുവായൂർ സത്യസായി സ്കൂൾ രക്ഷകർതൃ സമിതി കിറ്റ് വിതരണത്തിന് നേതൃത്വം നൽകി...*