നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

കനത്ത ചൂടിൽ കാരുണ്യ പെരുമഴ

*കനത്ത ചൂടിൽ കാരുണ്യ പെരുമഴ*
*മാത്തൂരിൽ ഇന്ന് (21/02/20 വെള്ളി) ചികിത്സ ധന സഹായങ്ങളുടെ കാരുണ്യവർഷം...*
-------------------------------------------
 *ഫെബ്രുവരി 2 ന് പെരിങ്ങോട്ടുകുർശ്ശി ദായാചാരിറ്റബിൾ ട്രസ്റ്റും*
 *മാത്തൂർ  പ്രതീക്ഷ ജനകീയ സമിതിയും  സംയുക്തമായി  മാത്തൂരിൽ  നടത്തിയ കാരുണ്യ വിപ്ലവത്തിൽ സമാഹരിച്ച*
  *21ലക്ഷം രൂപയുടെ ചികിത്സാ സഹായ വിതരണം 21/02/2020 വെള്ളിയാഴ്ച്ച  ചുങ്കമന്ദം  ചെങ്ങണ്ണിയൂര്  എ യു പി സ്കൂളിൽ രാവിലെ 11 മണിക്ക് നടന്നു*
*മാത്തൂർ CFD സ്കൂളിലെ +2 വിദ്യാർത്ഥിയായ സജീഷിന് 5 ലക്ഷവും* (വൃക്ക രോഗ ബാധിതൻ )
*എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ റഹീം  ന് 5 ലക്ഷവും*( ക്യാൻസർ രോഗ ബാധിതൻ )
 *അപകടത്തിൽ മരിച്ച അരിമ്പിൽ അജിത്തിന്റെ കുടുംബത്തിന് 3 ലക്ഷവും*
*അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന് 2 ലക്ഷവും*
 *അടക്കം ആകെ 34  പേർക്ക്*
 *20, 95, 000/- രൂപയാണ് വിതരണം ചെയ്തത് ...*
*മാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പുഷ്പദാസ് ഉദ്ഘാടനം ചെയ്ത  ചടങ്ങിൽ*
 *ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേശ്‌ അദ്ധ്യക്ഷത വഹിച്ചു .*
*കൊടുവായൂർ ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജി. കൃഷ്ണ പ്രസാദ്,*
*കുഴൽമന്ദം ഗ്രാമ പഞ്ചായത്ത്‌ വൈസ്  പ്രസിഡണ്ട് മിനി നാരായണൻ എന്നിവർ വിശിഷ്ട അഥിതികളായി.    പ്രതീക്ഷ കൺവീനർ ഹരിമാസ്റ്റർ*
*സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രീജിത്ത്‌ നന്ദി രേഖപ്പെടുത്തി.*
*ദയ ട്രഷറർ രമണി ടീച്ചർ, ദയ ഉന്നതധികാര സമിതി അംഗം ശങ്കർജി കോങ്ങാട്, പഞ്ചായത്ത്‌ അംഗംങ്ങൾ എന്നിവർ സംസാരിച്ചു...*