നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

മാത്തൂരിൽ ബക്കറ്റ് വിപ്ലവത്തിലൂടെ മാത്രം 6 മണിക്കൂർ കൊണ്ട് പിരിച്ചെടുത്തത് 15, 75, 269/- രൂപ...

*ദയ യുടെ നാലാമത്*     
         *കാരുണ്യ വിപ്ലവം...*
-------------------------------------------
      മാത്തൂരിൽ ബക്കറ്റ് വിപ്ലവത്തിലൂടെ മാത്രം 6 മണിക്കൂർ കൊണ്ട് പിരിച്ചെടുത്തത്
15, 75, 269/- രൂപ...
വാട്സാപ്പ് ഗ്രൂപ്പിലുടെ പിരിച്ചെടുത്ത തുകയടക്കം
ആകെ 21 ലക്ഷം കവിഞ്ഞു...
മാത്തൂർ CFD സ്കൂളിലെ ക്യാൻസർ /കിഡ്നി അസുഖ ബാധിതരായ 8 ലും പ്ലസ് 2. വിലും പഠിക്കുന്ന 2 വിദ്യാർത്ഥികളുടെ ചികിത്സക്കു വേണ്ടിയുള്ള ധന സമാഹരണത്തിനായി 02/02/2020 ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകറുശ്ശിയുടെ നേതൃത്വത്തിൽ പ്രതീക്ഷ സഹായ സമിതിയുടെ സഹകരണത്തോടെ രാവിലെ 9 മുതൽ ഉച്ചക്ക് 3 മണി വരെ  നടത്തിയ കാരുണ്യ വിപ്ലവത്തിൽ 2742 ആളുകൾ പങ്കെടുത്തു...
  തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം നടത്തുന്ന മാതൃകയിൽ 100 ബക്കറ്റുകളിലും ഓരോ നിമിഷവും വീഴുന്ന തുകകൾ ഗൂഗിൾ ഷീറ്റിലൂടെ കൺട്രോൾ റൂമിലെ ബിഗ് സ്ക്രീനിൽ തെളിയുകയും വാട്സാപ്പ് ഗ്രൂപ്പിലൂടെ അപ്പപ്പോൾ സ്ക്വാഡംഗങ്ങളെ അറിയിക്കുകയും ചെയ്തത് ഏറെ ആവേശം വിതറി...
3 മണി മുതൽ പിരിവു കഴിഞ്ഞെത്തിയ സ്ക്വാഡംഗങ്ങൾ തുക എണ്ണിത്തിട്ടപ്പെടുത്തി വേദിയിൽ അനുഭവം പങ്കുവെച്ചു...
 6 മണിയോടെ പിരിച്ച ആകെ തുകയുടെ പ്രഖ്യാപനം ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് നടത്തി...
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി എം പുഷ്പദാസ്, പ്രതീക്ഷ ജനകീയ സമിതി ചെയർമാൻ ഹരിദാസ്മാസ്റ്റർ,
 ശങ്കർജി കോങ്ങാട് , രമണി ടീച്ചർ, സീതാ തമ്പി, ഷൈനി രമേശ്‌,
ദീപ ജയപ്രകാശ് , ബൈജു കോട്ടായി, ലക്ഷ്മി മോഹൻ,  രാജേഷ് ലക്കിടി,  രോഹിത്, അജേഷ്, രാധകൃഷ്ണൻ, ശ്രീജിത്ത് , സുദേവൻ , അബ്ദുൾ ഖാദർ , മാധവദാസ്,  അനസ് മാസ്റ്റർ,  സോമസുന്ദരൻ, മഹേഷ്‌  എന്നിവരുടെ സാന്നിദ്ധ്യത്തിൽ തണ്ണീരങ്കാട് കോ ഓപ്പറേറ്റീവ് ബാങ്ക് അധികൃതർക്ക് കൈമാറി...
ഇതിനു മുമ്പ് പഴയന്നൂർ , കോട്ടായി , അമ്പലപ്പാറ ഗ്രാമ പഞ്ചായത്തുകളിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ്  കാരുണ്യ വിപ്ലവം നടത്തിയിരുന്നു...